അഞ്ച് ലക്ഷത്തില്‍ സ്വന്തം സിനിമകള്‍ ഒരുക്കി ശ്രദ്ധ നേടിയ സന്തോഷ് പണ്ഡിറ്റ് ആദ്യമായി മറ്റൊരു സംവിധായകന്റെ കീഴില്‍ സംവിധായകനാകുന്നു. മമ്മൂട്ടിയെ മുഖ്യ കഥാപാത്രമാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിലാണ് സന്തോഷ് പണ്ഡിറ്റ് മുഴുനീള വേഷത്തിലെത്തുന്നത്. കുറഞ്ഞ ചെലവിലും സാങ്കേതിക വിദ്യയിലും അമച്വര്‍ രീതിയില്‍ സിനിമകള്‍ പിടിച്ച് തിയറ്ററിലെത്തിച്ച സന്തോഷ് പണ്ഡിറ്റ് പരാഹാസങ്ങളിലൂടെയും ആക്ഷേപങ്ങളിലൂടെയും ശ്രദ്ധ നേടി തന്റെ താരമൂല്യം നേടിയെടുത്ത അഭിനേതാവും സംവിധായകനുമാണ്. ആദ്യമായാണ് ഒരു ‘മുഖ്യധാര’ ചിത്രം പണ്ഡിറ്റിനെ അഭിനേതാവാക്കുന്നത്.
മമ്മൂട്ടി കോളെജ് പ്രൊഫസറായി എത്തുന്ന ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിക്കുന്നത് ഉദയ്കൃഷ്ണയാണ്. കുടുംബ പ്രേക്ഷകരെയും ആരാധകരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്നതായിരിക്കും ചിത്രമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ ഓണം റിലീസായി ചിത്രം തിയറ്ററുകളിലെത്തും.
Tags:ajay vasudevmammoottySanthosh panditudayakrishna