മലയാളികളുടെ പ്രിയ താരം മോഹന്‍ലാല്‍ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം ബറോസിന്റെ. ഷൂട്ടിംഗ് ആരംഭിച്ചിരിക്കുകയാണ്. വലിയൊരു അളവില്‍ സെറ്റിട്ട് ചിത്രീകരണം നടത്തുന്ന ബോറോസിന്റെ ക്യാമറാമാന് സന്തോഷ് ശിവനാണ്. ചിത്രത്തിന്റെ സെറ്റില്‍ മോഹന്‍ലാലിനൊപ്പം നില്ക്കുന്ന ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് സന്തോഷ് ശിവന്. 3ഡിയില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞയാഴ്ച നടന്നിരുന്നു.
ജിജോ പുന്നോസിന്റെ തിരക്കഥയില്‍ ഒരുക്കുന്ന ചിത്രത്തിന് ഗോവയും കേരളവുമായിരിക്കും പ്രധാന ലൊക്കേഷനുകള്‍. സിനിമയുടെ ഏറെ ഭാഗങ്ങള്‍ കൊച്ചിയിലെ നവോദയാ സ്റ്റുഡിയോയിലാണ് ചിത്രീകരിക്കുക. പോര്‍ച്ചുഗല്‍, ഗിനിയ തുടങ്ങിയ രാജ്യങ്ങളിലും ഷൂട്ടിംഗ് ഉണ്ടാകുമെന്നാണ് വിവരം. നവോദയയുമായി സഹകരിച്ചാണ് ഈ ബിഗ് ബജറ്റ് സിനിമ യാഥാര്‍ത്ഥ്യമാക്കുന്നത്. ആശിര്‍വാദ് സിനിമാസ് ആണ് പ്രധാന നിര്‍മാതാക്കള്‍. മറ്റ് ഭാഷകളിലും ചിത്രം ഡബ്ബ് ചെയ്ത് പുറത്തിറക്കും. മുഖ്യ വേഷമായ ബറോസിനെ കൈകാര്യം ചെയ്യുക മോഹന്‍ലാല്‍ തന്നെയായിരിക്കും. പൃഥ്വിരാജും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ ഉണ്ടാകും.
‘ബറോസ്സ് ഗാര്ഡിയന് ഓഫ് ഡി ഗാമാസ് ട്രഷര്‍’ പോര്‍ച്ചുഗീസ് പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ഒരു നിഗൂഢ രചനയാണെന്നാണ് മോഹന്‍ലാല്‍ വിശേഷിപ്പിക്കുന്നത്. ഗാമയുടെ നിധി സൂക്ഷിക്കുന്ന ആളാണ് ബറോസ്സ്. നാന്നൂറിലധികം വര്‍ഷങ്ങളായി അയാള്‍ അത് കാത്ത് സൂക്ഷിക്കുന്നു. യഥാര്‍ത്ഥ പിന്തുടര്ച്ചക്കാര് വന്നാല്‍ മാത്രമേ അത് കൈമാറുകയുള്ളൂ. ബറോസ്സിന്റെ അടുത്തേക്ക് ഒരു കുട്ടി വരികയാണ്. അവ തമ്മിലുള്ള ബന്ധവും അതിന്റെ രസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. തന്റെ നോവലിനെ ആസ്പദമാക്കി ചിത്രത്തിന്റെ തിരക്കഥ ജിജോ പൂര്‍ത്തിയാക്കി കഴിഞ്ഞു.
Mohanlal’s directorial debut Barozz started rolling. The Magnum Opus scripted by Jijo Punnoose has prithviraj in a pivotal role. DOP Santhosh Shivan shared a location photo.