Select your Top Menu from wp menus
New Updates
  • ബിബിന്‍ ജോര്‍ജിനൊപ്പം അന്ന രേഷ്‍മ, ഷൂട്ടിംഗ് ഉടന്‍

  • സുരാജും നിമിഷയും വീണ്ടും ഒന്നിക്കുന്ന ‘ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’

  • ‘ഒരു കനേഡിയന്‍ ഡയറി’യുടെ ഫസ്റ്റ് ലുക്ക് ടീസര്‍ പുറത്തിറക്കി

  • ‘രാധേശ്യാം’ അപ്ഡേഷന്‍ പ്രഭാസിന്‍റെ ജന്മദിനത്തില്‍

  • ചാക്കോച്ചനും നയന്‍സും ഒന്നിക്കുന്ന ‘നിഴല്‍’

  • ‘സിഐഡി ഷീല’യായി മിയ

  • സഞ്ജയ് ദത്ത് കെജിഎഫ് 2-ല്‍ തിരിച്ചെത്തി

  • നാദിര്‍ഷയുടെ സംവിധാനത്തില്‍ ജയസൂര്യ ചിത്രം

  • മമ്തയും ചെമ്പനും ഒന്നിക്കുന്ന അണ്‍ലോക്ക്, സംവിധാനം സോഹന്‍ സീനുലാല്‍

  • ക്വിറ്റ് പണ്ണടാ… മാസ്റ്ററിലെ പുതിയ ലിറിക് വിഡിയോ

6 കഥാപാത്രങ്ങളായി സന്തോഷ് കീഴാറ്റൂര്‍, ശ്രദ്ധേയമായി ‘ കോവിഡ് 19 സ്റ്റിഗ്മ ‘

6 കഥാപാത്രങ്ങളായി സന്തോഷ് കീഴാറ്റൂര്‍, ശ്രദ്ധേയമായി ‘ കോവിഡ് 19 സ്റ്റിഗ്മ ‘

കോവിഡ് കാലത്തെ സമ്മര്‍ദ്ദങ്ങള്‍ ചേര്‍ത്തിണക്കി നടന്‍ സന്തോഷ് കീഴാറ്റൂര്‍ അഭിനയിച്ച ഷോര്‍ട്ട് ഫിക്ഷന്‍ ‘ കോവിഡ് 19 സ്റ്റിഗ്മ ‘ ശ്രദ്ധേയമാകുന്നു.. ഈ ഷോര്‍ട്ട് ഫിക്ഷനില്‍ സന്തോഷ് കീഴാറ്റൂര്‍ ആറു വ്യത്യസ്ത കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്. കോവിഡ് എന്ന മഹാമാരിയും ലോക്ഡൗണും ജനങ്ങളിലുണ്ടാക്കിയ മാനസിക സംഘര്‍ഷങ്ങള്‍ ചെറുതല്ല. ലക്ഷകണക്കിന് കുടുംബങ്ങള്‍ അനാഥരായി. ചിലര്‍ സമ്മര്‍ദങ്ങള്‍ സഹിക്കാതെ ആത്മഹത്യ ചെയ്തു.

നമ്മെ കാക്കുന്ന ആരോഗ്യ മേഖലയില്‍ ഉള്ളവര്‍ അനുഭവിക്കുന്ന സംഘര്‍ഷങ്ങള്‍ നമ്മളില്‍ പലരും അറിയാതെ പോകുന്നു. രോഗബാധിതരും കുടുംബവും രോഗമുണ്ടെന്ന ചെറിയ തോന്നലുള്ളവര്‍ പോലും അനുഭവിച്ച യാതനകളും വേദനകളും നിങ്ങളെ ഈ ഷോര്‍ട്ട് ഫിക്ഷനിലൂടെ അറിയിക്കുകയാണ്. ശാരീരികാരോഗ്യത്തെപ്പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യവും. സൂപ്പര്‍ താരങ്ങളായ മോഹന്‍ലാലിന്റെയും പൃഥ്വിരാജിന്റെയും എഫ് ബി പേജുകളിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്.

വിഷാദങ്ങളും സമ്മര്‍ദ്ദങ്ങളും നേരിടുന്നവരെ സഹായിക്കാന്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്‍, മാനസികാരോഗ്യ വകുപ്പ്, ഡോക്ടര്‍മാര്‍ എന്നിവരുടെ സേവനങ്ങള്‍ ലഭ്യമാണ്. മടിക്കാതെ ഭയക്കാതെ ഇവരുടെ സേവനങ്ങള്‍ സ്വീകരിക്കുക. മരണത്തോളം സഞ്ചരിക്കാതെ ധൈര്യമായി മുന്നോട്ടു പോകാം , പ്രതിരോധിക്കാം. ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) കണ്ണൂര്‍, ദേശീയ ആരോഗ്യദൗത്യം കണ്ണൂര്‍ ഉണര്‍വ്വ്, ജില്ലാ മാനസികാരോഗ്യ പരിപാടി കണ്ണൂര്‍ എന്നിവ ചേര്‍ന്നാണ് കോവിഡ് 19 സ്റ്റിഗ്മ അവതരിപ്പിക്കുന്നത്.
സംവിധാനം-സന്തോഷ് കീഴാറ്റൂര്‍, ഛായാഗ്രഹണം-ജലീല്‍ ബാദുഷ, രചന-സുരേഷ് ബാബു ശ്രീസ്ത , എഡിറ്റിംഗ് -അഖിലേഷ് മോഹന്‍ , ക്രിയേറ്റീവ് പിന്തുണ- ഡോ.കെ വി ലത്തീഷ് , ഡോ. വനമതി സുബ്രമണ്യം , ഡോ. വിശാല്‍ രാജേന്ദ്രന്‍ , സംഗീതം- ഡോ. പ്രശാന്ത്കൃഷ്ണന്‍ , ശബ്ദ ലേഖനം- ചരണ്‍ വിനായിക്, കോസ്റ്റ്യും- സിനി സന്തോഷ്, ചമയം- ജിത്തു പയ്യന്നൂര്‍, പശ്ചാത്തല സംഗീതം- റിക്കോര്‍ഡിസ്റ്റ് സജി സരിഗ , പോസ്റ്റര്‍ ഡിസൈന്‍- കോള്‍ഡ്ബ്രു, സ്റ്റില്‍സ്- യദുശാന്ത്, സ്റ്റുഡിയോ- ക്വാര്‍ട്ടറ്റ് മീഡിയ കണ്ണൂര്‍, പി ആര്‍ ഓ- അജയ് തുണ്ടത്തില്‍ .

‘COVID 19 Stigma’ is a short fiction directed by actor Santhosh Keezhatoor. Santhosh himself doing 6 roles.

Next : ധനുഷും രജിഷയും ഒന്നിക്കുന്ന കര്‍ണന്‍, മേക്കിംഗ് വിഡിയോ കാണാം

Related posts