നൂറിനിന്‍റെ ‘സാന്‍റാക്രൂസ്’, ടീസര്‍ കാണാം

നൂറിനിന്‍റെ ‘സാന്‍റാക്രൂസ്’, ടീസര്‍ കാണാം

നൂറിൻ ഷെരീഫ്, രാഹുൽ മാധവ്, അനീഷ് റഹ്മാൻ എന്നിവർ പ്രധാനവേഷങ്ങളിൽ എത്തുന്ന സാന്റാക്രൂസിന്റെ ടീസർ നടൻ ടൊവിനോ തോമസ് പുറത്തിറക്കി. ജോൺസൺ ജോൺ ഫെർണാണ്ടസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത നൃത്തത്തെ അടിസ്ഥാനമാക്കിയുള്ള റൊമാന്റിക് ചിത്രമായ സാന്റാക്രൂസ് റിലീസിന് ഒരുങ്ങുകയാണ്.

ചിറ്റേത്ത് ഫിലിം ഹൗസിന്‍റെ ബാനറിൽ രാജു ഗോപി ചിറ്റേത്ത് നിർമ്മിച്ച ഈ ചിത്രത്തിൽ ഫോർട്ട് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘സാന്റാക്രൂസ്’ എന്ന നൃത്ത സംഘത്തിന്റെ കഥയാണ് സിനിമ പറയുന്നത്. സംഗീതം, നൃത്തം, പ്രണയം, എന്നിവയെല്ലാം ചേർന്നതാണ് സിനിമ.

ടീസറിന് സമൂഹ മാധ്യമങ്ങളിൽ, പ്രത്യേകിച്ച് യുവ പ്രേക്ഷകർക്കിടയിൽ വൻ ജനപ്രീതിയാണ് ലഭിക്കുന്നത്. സിനിമയുടെ ഇതുവരെയുള്ള എല്ലാ പോസ്റ്ററുകളും അപ്‌ഡേറ്റുകളും വളരെയധികം പ്രതീക്ഷയോടെയും പ്രശംസയോടെയും പ്രേക്ഷകർ സ്വീകരിച്ചിരുന്നു. ഇന്ദ്രൻസ്, അജു വർഗീസ്, കിരൺ കുമാർ, മേജർ രവി, സോഹൻ സീനുലാൽ, അരുൺ കലാഭവൻ, അഫ്സൽ അചൽ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഒരു മികച്ച താരനിരയും സാന്റാക്രൂസിൽ ഉണ്ട്.

നൃത്തത്തിന്റെ പശ്ചാത്തലത്തിലുള്ള സിനിമയിലെ അതിമനോഹരമായ നൃത്തസംവിധാനം കൈകാര്യം ചെയ്തിരിക്കുന്നത് ശ്രീ സെൽവി, ശ്രീജിത്ത് കെ പി, അയ്യപ്പദാസ് വി പി, അനീഷ് റഹ്മാൻ എന്നിവർ ചേർന്നാണ്. എസ് സെൽവകുമാർ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്ന സാന്റാക്രൂസിന്റെ എഡിറ്റിംഗ് കണ്ണൻ മോഹൻ, മേക്കപ്പ് ചെയ്യുന്നത് റോണക്സ് സേവ്യർ. നയന ശ്രീകാന്ത് വസ്ത്രാലങ്കാരവും ആക്ഷൻ കൊറിയോഗ്രഫി മാഫിയ ശശിയുമാണ്. സാന്റാക്രൂസിന്റെ കലാസംവിധാനം അരുൺ വെഞ്ഞാറമൂടും പ്രൊഡക്ഷൻ കൺട്രോളർ ശ്രീകുമാർ ചെന്നിത്തലയുമാണ്. ചിത്രം റിലീസിന് ഒരുങ്ങുകയാണ്. മാർക്കറ്റിങ് ആൻഡ് കമ്മ്യൂണിക്കേഷൻ: സംഗീത ജനചന്ദ്രൻ പി.ആർ.ഓ : പ്രതീഷ് ശേഖർ.

Here is the teaser for Johnson John Fernandes directorial ‘Santacruz’. Noorin Sheriff, Rahul Madhav and Aneesh Rahman in lead roles.

Latest Trailer Video