മലയാളത്തില്‍ ചെറിയ വേഷങ്ങളിലൂടെ തുടങ്ങി ശ്രദ്ധേയനായി മാറിയ യുവതാരം സഞ്ജു ശിവറാം തെലുങ്കിലും സജീവമാകുന്നു. രാജേഷ് തൗച്ച്‌റിവേറിന്റെ രക്തം എന്ന ചിത്രത്തില്‍ ഒരു നക്‌സലൈറ്റ് കഥാപാത്രം അവതരിപ്പിച്ച് കൈയടി നേടിയ സഞ്ജു തന്റെ അടുത്ത തെലുങ്ക് ചിത്രത്തില്‍ ഒരു പൊലീസ് ഓഫിസറായാണ് എത്തുന്നത്. പട്‌നഘര്‍ എന്ന പേരില്‍ തെലുങ്കിലും ഒറിയയിലുമായി ഒരുക്കുന്ന ചിത്രത്തിലാണ് സഞ്ജു പ്രധാനപ്പെട്ടൊരു വേഷത്തില്‍ എത്തുന്നത്. രാജേഷ് തന്നെയാണ് ഈ ചിത്രത്തിന്റെയും സംവിധാനം. ചിത്രത്തിന്റെ ലുക്ക് പോസ്റ്റര്‍ സഞ്ജു ശിവറാം ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.
മലയാളത്തില്‍ ഓണം റിലീസായി എത്തുന്ന മമ്മൂട്ടി ചിത്രം ഒരു കുട്ടനാടന്‍ ബ്ലോഗിലും ഒരു പ്രധാന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.
Tags:Sanju sivaram