രഞ്ജിത് ശങ്കറിന്റെ സംവിധാനത്തില്‍ ജയസൂര്യ പ്രധാന വേഷത്തില്‍ എത്തുന്ന പ്രേതം 2ല്‍ സാനിയ ഇയ്യപ്പനും ദുര്‍ഗ കൃഷ്ണനും നായികാ വേഷത്തില്‍ എത്തും. ജയസൂര്യ ഡോണ്‍ ബോസ്‌കോ എന്ന മെന്റലിസ്റ്റ് കഥാപാത്രമായി എത്തുന്ന ചിത്രം ആദ്യ ഭാഗത്തിലെ കഥയുടെ തുടര്‍ച്ചയല്ല. 2016ല്‍ പുറത്തിറങ്ങിയ പ്രേതം ശരാശരി വിജയം കരസ്ഥമാക്കിയിരുന്നു.
ക്യൂനിലൂടെ അരങ്ങേറിയ സാനിയയ്ക്കും വിമാനത്തിലൂടെ അരങ്ങേറിയ ദുര്‍ഗയ്ക്കും മികച്ച അവസരങ്ങളാണ് ഇപ്പോള്‍ ലഭിക്കുന്നത്. കോമഡി ഷോകളിലൂടെ ശ്രദ്ധേയനായ ഡെയ്ന്‍ ഡേവിസും പ്രേതം 2ല്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. നേരത്തേ ചിത്രത്തിലെ ചില വേഷങ്ങള്‍ക്കായി പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുന്നതായി അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.
Tags:Durga krishnajayasuryapretham 2ranjith sankarsaniya iyappan