നടി സംയുക്ത വര്‍മയുടെ പുതിയ ലുക്ക് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്. മകന്‍ ധ്യാനിനൊപ്പമുള്ള ഫോട്ടോകളില്‍ പുതിയ ഹെയര്‍ സ്റ്റൈലിലാണ് താരം ഉള്ളത്. കൂടുതല്‍ യുവത്വം സ്ഫുരിക്കുന്ന മേക്ക്ഓവറാണ് ഇതെന്നും കമന്‍റുകള്‍ വരുന്നു. ബിജു മേനോനുമായുള്ള വിവാഹ ശേഷം ഏറെ വര്‍ഷങ്ങളായി സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന സംയുക്ത അടുത്തിടെ ഒരു യോഗ സ്‌പെഷ്യല്‍ വിഡിയോ ഷൂട്ടുമായി രംഗത്തെത്തിയിരുന്നു. മുമ്ബത്തേക്കാളും ഫിറ്റ്‌നസ് കാത്തു സൂക്ഷിക്കുന്നതില്‍ ഇപ്പോള്‍ താരം ശ്രദ്ധ നല്‍കുന്നു.
അടുത്തിടെ ചില പരസ്യ ചിത്രങ്ങളില്‍ മാത്രമാണ് സംയുക്ത അഭിനയിച്ചിട്ടുള്ളത്. സംയുക്തയ്ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ സിനിമയില്‍ തിരിച്ചുവരുന്നതിന് താന്‍ എതിരല്ലെന്നും എന്നാല്‍ ഒരുമിച്ച് അഭിനയിക്കുന്നത് ബുദ്ധിമുട്ടാകുമെന്നും ഒരു അഭിമുഖത്തില്‍ ബിജു മേനോന്‍ പറഞ്ഞിരുന്നു. യാത്രയുടെയും യോഗയുടെയുമെല്ലാം വിശേഷങ്ങളുമായി ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ് സംയുക്ത.
Actress Samyuktha Varma’s new photo went viral. Samyuktha in a new hair style coming with her son Dhyan.