തീവണ്ടി, ലില്ലി എന്നീ രണ്ട് ചിത്രങ്ങളിലെ വേഷം കൊണ്ട് തന്നെ പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യത സ്വന്തമാക്കിയ നടിയാണ് സംയുക്താ മേനോന്‍. തന്റെ വിശേഷങ്ങളും ഫോട്ടോകളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്നതില്‍ മുന്‍പന്തിയിലാണ് താരം. ജൂലൈ കാട്രില്‍ എന്ന ചിത്രത്തിലൂടെ ഇപ്പോള്‍ തമിഴിലും അരങ്ങേറ്റം കുറിക്കുകയാണ് സംയുക്ത. മലയാളത്തില്‍ ഈമാസം പുറത്തിറങ്ങുന്ന ഉയരേയില്‍ പ്രധാനപ്പെട്ടൊരു വേഷമാണ് താരം കൈകാര്യം ചെയ്യുന്നത്. മലയാള മനോരമയുടെ ഈ വര്‍ഷത്തെ കലണ്ടര്‍ ആപ്ലിക്കേഷനില്‍ ഒരു പേജില്‍ എത്തുന്ന സംയുക്തയാണ്. ഇതിനായി നടത്തിയ സ്റ്റൈലിഷ് ഫോട്ടോഷൂട്ടിന്റെ വിഡിയോ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്.
Tags:Samyuktha Menon