ആറു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സംവൃത സുനില്‍ ശക്മായ ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ്. അടുത്തിടെ ഒരു റിയാലിറ്റി ഷോയിലൂടെ ക്യാമറയ്ക്കു മുന്നിലെത്തിയ സംവൃത സിനിമയിലേക്കുള്ള തിരിച്ചുവരവും ഉറപ്പിച്ചിരിക്കുകയാണ്. ഒരു വടക്കന്‍ സെല്‍ഫി എന്ന നിവിന്‍ പോളി ചിത്രത്തിനു ശേഷം പ്രജിത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ബിജു മേനോന്റെ ഭാര്യ വേഷത്തിലാണ് സംവൃത എത്തുന്നത്.
സജീവ് പാഴൂരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിട്ടുള്ളത്. തനിക്ക് ഏറെ പ്രതീക്ഷയുള്ള ചിത്രമാണിതെന്നാണ് അടുത്തിടെ ഒരു അഭിമുഖത്തില്‍ ബിജു മേനോന്‍ പറഞ്ഞത്. ഒരു ഫണ്‍ ഫാമിലി എന്റര്‍ടെയ്‌നറായി ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുകയാണ്.ആറു വര്‍ഷം മുമ്പ് ‘അയാളും ഞാനും തമ്മില്‍’ എന്ന ചിത്രത്തിലാണ് അവസാനമായി സംവൃത അഭിനയിച്ചത്.
Tags:biju menonG prajeethsamvritha sunil