സുഡാനി ഫ്രം നൈജീരിയ നിറഞ്ഞ സദസുകളില്‍ പ്രദര്‍ശനം തുടരുമ്പോള്‍ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സുഡാനിയും പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായിരിക്കുകയാണ്. സക്കറിയ സംവിധാനം ചെയ്ത ചിത്രത്തില്‍ സൗബിന്‍ ഷാഹിറിനൊപ്പം പ്രധാന വേഷത്തില്‍ എത്തിയത് നൈജീരിയന്‍ താരം സാമുവല്‍ റോബിന്‍സണാണ്. കേരളം നല്‍കിയ സ്‌നേഹവും അനുഭവവും തന്നെ ആഴത്തില്‍ സ്പര്‍ശിച്ചു എന്നു വ്യക്തമാക്കിയിരിക്കുകയാണ് സാമുവല്‍.
ദുബായ് എയര്‍പോര്‍ട്ടില്‍ നിന്ന് നൈജീരിയയിലേക്കുള്ള യാത്രയ്ക്കിടെ സാമുവല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രത്തിന് നല്‍കിയ ക്യാപ്ഷന്‍ ഇങ്ങനെയാണ്, ‘ എന്റെ സ്വന്തം രാജ്യമായ നൈജീരിയയിലേക്ക് മടങ്ങുന്നു. എന്റെ ആത്മാവിന്റെ ഒരു പങ്ക് കേരളത്തില്‍ ഉപേക്ഷിച്ചാണ് പോകുന്നത്. ഞാന്‍ ഒരു പകുതി ഇന്ത്യക്കാരനായ അവസ്ഥയാണ്, തിരിച്ചെത്തും’ .
Tags:sakhariaSamuel robinsonsoubin shahirsudani from nigeria