തന്റെ പുതിയ ചിത്രം ‘ ഒരു കരീബിയന്‍ ഉടായിപ്പ്’ വേണ്ടത്ര പ്രേക്ഷകരിലേക്ക് എത്തുന്നില്ലെന്ന കാര്യം ഹൃദയം തകരുന്ന വേദനയോടെയാണ് താന്‍ കേട്ടതെന്നും സിനിമ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പോലും അതിന് അവസരമില്ലെന്നും സാമുവല്‍ റോബിന്‍സണ്‍. പേട്ട, വിശ്വാസം പോലുള്ള വന്‍ ചിത്രങ്ങള്‍ക്കൊപ്പം റിലീസ് ചെയ്തതിനാല്‍ പരിമിതമായ തിയറ്ററുകള്‍ മാത്രമാണ് കരീബിയന്‍ ഉടായിപ്പിന് ലഭിച്ചത്. വിതരണത്തില്‍ പാളിച്ച പറ്റിയെന്നും നിര്‍മാതാവിന് വന്‍ നഷ്ടം സംഭവിക്കാതിരിക്കാന്‍ പ്രേക്ഷകര്‍ സഹായിക്കണമെന്നുമാണ് താരം പറയുന്നത്. മാര്‍ക്കറ്റിംഗ് ശരിയായ വിധത്തിലായിരുന്നില്ലെന്നും സാമുവല്‍ പറയുന്നു.
Tags:Oru Karebian UdayippSamuel robinson