സുഡാനി ഫ്രം നൈജീരിയ നിറഞ്ഞ സദസുകളില്‍ പ്രദര്‍ശനം തുടരുമ്‌ബോള്‍ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സുഡാനിയും പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായിരിക്കുകയാണ്. സക്കറിയ സംവിധാനം ചെയ്ത ചിത്രത്തില്‍ സൗബിന്‍ ഷാഹിറിനൊപ്പം പ്രധാന വേഷത്തില്‍ എത്തിയത് നൈജീരിയന്‍ താരം സാമുവല്‍ റോബിന്‍സണാണ്. ഇടയ്ക്ക് നിര്‍മാതാക്കളുമായി പ്രതിഫലക്കാര്യത്തില്‍ ചെറിയ തര്‍ക്കമുണ്ടായെങ്കിലും അതെല്ലാം പരിഹരിക്കപ്പെട്ടിരിക്കുയാണ്. കേരളം നല്‍കിയ സ്‌നേഹവും ഇവിടത്തെ അനുഭവവും തന്നെ ആഴത്തില്‍ സ്പര്‍ശിച്ചു എന്ന് വീണ്ടും വ്യക്തമാക്കിയിരിക്കുകയാണ് സാമുവല്‍.
‘ കേരളത്തെ ശരിക്കും മിസ് ചെയ്യുന്നു, പുതിയ പ്രൊജക്റ്റുകള്‍ക്കായി തന്നെ അങ്ങോട്ട് ക്ഷണിക്കുക. എനിക്ക് പൊറോട്ടയും ബീഫ് കറിയും വേണം’ ഇതാണ് സാമുവലിന്റെ പുതിയ പോസ്റ്റ്. ചിലര്‍ ബീഫ് കഴിക്കുന്നത് പ്രശ്‌നമാകുമെന്നോ മറ്റോ ചൂണ്ടിക്കാണിച്ചപ്പോള്‍ സാമുവല്‍ ആദ്യമത് ചിക്കനെന്നും പിന്നെ മട്ടനെന്നും തിരുത്ത്. എന്നാല്‍ കേരളത്തില്‍ ബീഫ് കഴിക്കുന്നത് സാധാരണമാണെന്നും ഒരു നിയമപ്രശ്‌നവുമില്ലെന്നും കമന്റുകളായി മലയാളികള്‍ വ്യക്തമാക്കിയതോടെ ബീഫ് തിരിച്ചെത്തി.
Tags:Samuel robinsonsoubin shahirsudani from nigeria