ചിയാന്‍ വിക്രത്തിന്റെ കരിയറിലെ ഏറെ പ്രധാനപ്പെട്ടൊരു ചിത്രമായിരുന്നു സാമി. ഹരി സംവിധാനം ചെയ്ത ചിത്രത്തില്‍ ആറുസാമി ഐപിഎസ് എന്ന മാസ് കഥാപാത്രം വിക്രത്തിന്റെ താരമൂല്യം ഏറെ ഉയര്‍ത്തിയിരുന്നു. ഇപ്പോള്‍ വര്‍ഷങ്ങള്‍ക്കു ശേഷം സാമി 2ല്‍ അതേ കഥാപാത്രമായി എത്തുകയാണ് വിക്രം. ആദ്യ ഭാഗത്തിലെ കഥാപാത്രങ്ങള്‍ക്കൊപ്പം ആദ്യ ഭാഗത്തിലുണ്ടായിരുന്നതിനു സമാനമായ സെറ്റും പുനഃസൃഷ്ടിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
തിരുന്നെല്‍വേലിയിലെ തെരുവുകളായിരുന്നു സാമിക്കായി പ്രധാനമായും സെറ്റിട്ടത്. ഇത് സാമി 2ലും ആവര്‍ത്തിക്കും. ആദ്യ ഭാഗത്തിലെ നായികയായ തൃഷ രണ്ടാം ഭാഗത്തിലുണ്ടാകില്ല. കീര്‍ത്തി സുരേഷാണ് നായിക.
Tags:harikeerthi sureshvikram