റഷീദ് പാറക്കൽ എന്ന സംവിധായകന്‍റെ ആദ്യ സംവിധാന സംരംഭത്തിൽ അണിഞ്ഞൊരുങ്ങിയ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ ‘സമീർ’ എന്ന സിനിമ നീസ്ട്രീമിലെത്തി. അദ്ദേഹത്തിൻ്റെ ജീവിതാനുഭവത്തിൽ എഴുതിയ ‘ഒരു തക്കാളി കൃഷിക്കാരന്‍റെ സ്വപ്നങ്ങൾ’ എന്ന നോവലിനെ ആസ്പദമാക്കി അദ്ദേഹം തന്നെ സംവിധാനം ചെയ്ത ചിത്രമാണ് സമീര്‍ എന്നതും ഈ സിനിമയുടെ ഒരു പ്രത്യേകതയാണ്. സമീര്‍ തൊഴിലിനായി ഗള്‍ഫിലെ ഒരു തക്കാളി കൃഷിയിടത്തിലെത്തുന്നതും അവിടുത്തെ അനുഭവങ്ങൾ, കഷ്ടതകൾ അതിനെയെല്ലാം സമീര്‍ എങ്ങിനെ അതിജീവിക്കുന്നുവെന്നുമാണ് ചിത്രം പറയുന്നത്. ബിയോണ്ട് ദി റീൽസ് പ്രൊഡക്ഷൻസും പ്രവാസി കൂട്ടായ്മയായ ദുബായ് മാസ് പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം വഹിച്ചിരിക്കുന്നത്.
പുതുമുഖ താരങ്ങളായ ആനന്ദ് റോഷനും അനഘ സജീവും ആണ് ചിത്രത്തിൽ നായകനും നായികയുമായി എത്തുന്നത്. കൂടാതെ മാമുക്കോയ ,ഇർഷാദ്എന്നിവരും പ്രധാനവേഷങ്ങളില്‍ എത്തുന്നു. പ്രദീപ് ബാലന്‍, വിനോദ് കോവൂര്‍, വേണു മച്ചാട്, നീനാ കുറുപ്പ്, മഞ്ജു പത്രോസ്, ഇന്ദിര, ചിഞ്ചു സണ്ണി, ഗോപിക തുടങ്ങിയവരും യു എ ഇ യിലെ നിരവധി കലാകാരന്മാരും ചിത്രത്തിലെ മറ്റ് താരങ്ങളായുണ്ട്. നീ സ്ട്രീമില്‍ സംപ്രേക്ഷണം ആരംഭിച്ച ഈ സിനിമ , നീ സ്ട്രീം മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി സ്മാര്‍ട്ട് ഫോണിലോ ആന്‍ഡ്രോയിഡ് ടി.വിയിലോ, ചെറിയ തുകയില്‍ ചിത്രം ലോകത്തെവിടെയും കാണാന്‍ സാധിക്കും
കഥ, തിരക്കഥ, സംഭാഷണം, ഗാനരചന,സംവിധാനംറഷീദ് പാറക്കലിന്റെതാണ് . രൂപേഷ് തിക്കോടിയാണ് ഛായാഗ്രഹണം. എഡിറ്റിങ് നൗഫൽ അബ്ദുള്ളയും, അസോസിയേറ്റ് ഡയറക്ടർ അമീർ പട്ടാമ്പിയും, ചമയം സുധി സുരേന്ദ്രനും, വസ്ത്രാലങ്കാരം ശിവൻ ഭക്തനും, കലാ സംവിധാനം നിസാർ ഇബ്രാഹിമും, അശോകൻ കുറ്റിപ്പുറവും നിര്‍വ്വഹിച്ചിരിക്കുന്നു. റഷീദിന്റെ വരികൾക്ക് ഈണം നൽകിയിരിക്കുന്നത് സുദീപ് പാലനാടും ശിവറാമും ചേർന്നാണ്. വിദ്യാധരൻ മാസ്റ്റർ, കാർത്തിക്, സിതാര കൃഷ്ണകുമാർ, സുദീപ് പാലനാട്, ഉറുദു സിംഗേഴ്സ് ആയ റാസ& ബീഗം എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.
Rasheed Paraikkal directorial Sameer is now streaming in NeeStream. Anand Roshan, Mammukkoya, Anakha Sajeev in lead roles.