അല്ലു അര്‍ജ്ജുനിന്‍റെ 20-ാം ചിത്രം ‘പുഷ്പ’യിലെ പുതിയ ഗാനം യൂട്യൂബില്‍ തരംഗമാകുന്നു. സാമന്ത പ്രഭുവിന്‍റെ നൃത്ത ചുവടുകളുമായി എത്തുന്ന ഗാനത്തിന്‍റെ ലിറിക്കല്‍ വിഡിയോ ഒരു ദിവസം തികയുന്നതിന് മുമ്പ് 1 കോടി 10 ലക്ഷത്തിന് മുകളില്‍ പേര്‍ കണ്ടു കഴിഞ്ഞു. സാമന്തയുടെ ചുവടുകളുടെ ചിത്രീകരണം തന്നെയാണ് ലിറിക്കല്‍ വിഡിയോയിലെ ഹൈലൈറ്റ്. സുകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിന്‍റെ ട്രെയിലര്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. വില്ലന്‍ വേഷത്തില്‍ എത്തുന്നത് മലയാളത്തിന്‍റെ സ്വന്തം ഫഹദ് ഫാസിലാണ്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്.
ഇടതൂര്‍ന്ന താടിയും മുടിയുമായി വ്യത്യസ്ത ലുക്കിലാണ് അല്ലു അര്‍ജുന്‍ ചിത്രത്തില്‍ എത്തുന്നത്. മൈത്രീ മൂവീ മേക്കേര്‍സാണ് ചിത്രം നിര്‍മിക്കുന്നത്. തെലുങ്കിനും മലയാളത്തിനും പുറമേ ഹിന്ദി, കന്നഡ, തമിഴ് ഭാഷകളിലും ചിത്രം എത്തും.
Oo Andavaa song from Allu Arjun starrer Pushpa went viral. Samantha Ruth Prabhus sizzling movements made fans crazy.