നാഗ ചൈതന്യയുമായുള്ള വിവാഹത്തിനു ശേഷവും തമിഴിലും തെലുങ്കിലും സജീവമായി നില്‍ക്കുന്ന താരമാണ് സാമന്ത. സാമന്ത അടുത്തിടെ അഭിനയിച്ച ചിത്രങ്ങളെല്ലാം ഇപ്പോള്‍ ഹിറ്റ് ചാര്‍ട്ടിലുമുണ്ട്. എന്നാല്‍ താനധികം കാലം അഭിനയ രംഗത്ത് തുടരില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. തനിക്ക് ഒരു കുഞ്ഞുണ്ടായാല്‍ അതായിരിക്കും തന്റെ ലോകമെന്നും പിന്നെ തന്നെ സിനിമയില്‍ കാണില്ലെന്നുമാണ് സാമന്ത ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയത്.
കുഞ്ഞുങ്ങളുടെ കാര്യവും ജോലിയും ഒരു പോലെ നോക്കുന്ന അമ്മമാരോട് തനിക്ക് ബഹുമാനമാണെന്നും സാമന്ത കൂട്ടിച്ചേര്‍ത്തു.
Tags:naga chaithanyasamantha