സാമന്തയും നാഗചൈതന്യയും വേര്‍പിരിയലിലേക്ക്

സാമന്തയും നാഗചൈതന്യയും വേര്‍പിരിയലിലേക്ക്

തെന്നിന്ത്യയിലെ ശ്രദ്ധേയമായ താരജോഡിയാണ് നാഗ ചൈതന്യയും സാമന്തയും. തെലുങ്കിലെ ഏറ്റവും പ്രമുഖമായ താരകുടുംബത്തിലെ താരദമ്പതികള്‍ എന്ന നിലയില്‍ തിളങ്ങി നിന്ന ഇരുവരും അത്ര രസത്തിലല്ല ഇപ്പോളെന്ന് അല്‍പ്പകാലമായി ഗോസിപ്പുകളുണ്ട്. ഇത് ഏറക്കുറേ സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇരുവരും വിവാഹ മോചനത്തിനായി കുടുംബകോടതിയെ സമീപിച്ചിട്ടുണ്ടെന്നും അതിനു മുന്‍പുള്ള കൌണ്‍സിലിംഗ് നടക്കുകയാണെന്നും തെലുങ്കിലെ പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

2017ലാണ് പ്രണയത്തിനു പിന്നാലെ നാഗ ചൈതന്യയും സാമന്തയും വിവാഹിതരായത്. നാഗ ചൈതയുടെ കുടുംബ പേരായ അക്കിനേനി എന്ന് കൂട്ടിച്ചേര്‍ത്തായിരുന്നു പിന്നീട് സാമന്തയുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ ഉണ്ടായിരുന്നത്. എന്നാല്‍ അടുത്ത കാലത്തായി സാമന്ത തന്‍റെ പേരില്‍ നിന്ന് അക്കിനേനി എന്നത് നീക്കം ചെയ്തു. മാത്രമല്ല നാഗ ചൈതന്യക്കൊപ്പമുള്ള ഫോട്ടോകളും വിശേഷങ്ങളുമാണ് മുമ്പ് താരത്തിന്‍റെ എക്കൌണ്ടുകളില്‍ നിറഞ്ഞിരുന്നതെങ്കില്‍ ഇപ്പോഴത് അപ്രത്യക്ഷമായി. ഇതോടെയാണ് അഭ്യൂഹങ്ങള്‍ പരന്നുതുടങ്ങിയത്.

സാമന്ത കരിയറിന് നല്‍കുന്ന ശ്രദ്ധയും മറ്റു ഭാഷകളില്‍ നിന്ന് ലഭിക്കുന്ന അവസരവും നാഗചൈതന്യയും കുടുംബത്തെയും അസ്വസ്ഥമാക്കി എന്നും ഇതാണ് വേര്‍പിരിയലിലേക്ക് നയിച്ചതെന്നും ഗോസിപ്പുകളില്‍ പറയുന്നു.

Star couple Samantha and Naga Chaithanya are now preparing for divorce as per reports.

Latest Starbytes