ഒരുകാലത്ത് പ്രണയജോഡികളായിരുന്ന കത്രീന കൈഫും സല്‍മാന്‍ ഖാനും വീണ്ടും അടുക്കുന്നുവെന്ന് ബോളിവുഡ് മാധ്യമങ്ങള്‍ സൂചന നല്‍കുന്നു. ടൈഗര്‍ സിന്ദാ ഹേ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലെ ഇരുവരുടെയും പെരുമാറ്റം പഴയ പ്രണയകാലത്തെ അനുസ്മരിപ്പിക്കുന്നതാണെന്നാണ് ചിലര്‍ വെളിപ്പെടുത്തുന്നത്. ഇരുവരും വീണ്ടും പ്രണയത്തിലാണെന്ന് പറയാനായിട്ടില്ലെങ്കിലും ശക്തമായ അടുപ്പം ഇരുവര്‍ക്കുമിടയില്‍ രൂപപ്പെട്ടിട്ടുണ്ടെന്ന് സെറ്റിലുള്ളവര്‍ പറയുന്നു. സല്‍മാന്‍ പ്രത്യേക ശ്രദ്ധയാണേ്രത കത്രീനയ്ക്ക് നല്‍കുന്നത്. അടുത്തിടെ കത്രീനയ്ക്ക് മറ്റൊരു ഷൂട്ടിംഗ് സെറ്റില്‍ അപകടമുണ്ടായപ്പോള്‍ സല്‍മാന്‍ ഏറെ പരിഭ്രാന്തനായിരുന്നത്രേ. കത്രീനയ്ക്ക് കംഫര്‍ട്ടബിളായ രീതിയില്‍ കാര്യങ്ങള്‍ ക്രമീകരിക്കാന്‍ സെറ്റിലെല്ലാവരോടും സല്‍മാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും പ്രയാസകരമല്ലാത്ത രംഗങ്ങള്‍ ആദ്യമെടുക്കണമെന്ന് ആവശ്യപ്പെട്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു, ഇരുവരും സല്ലപിക്കുന്നതിന് ഏറെ നേരം സെറ്റില്‍ ചെലവിടുന്നതായും ചിലര്‍ പറയുന്നു.
Tags:katrina kaifsalman khan