കര്‍ഷകര്‍ക്ക് ആദരം നല്‍കി ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഫോട്ടോകള്‍ വൈറലായിരുന്നു. വശങ്ങളിലെ മാലിന്യം നീക്കിയും ദേഹം മൊത്തം ചെളിയുമായും എത്തിയ സല്‍മാന്റെ ഫോട്ടോകള്‍ ഏറെ ട്രോളുകള്‍ക്കും ഇടയാക്കി. കൈപ്പത്തിയില്‍ ചെളിയാകാതെ സല്‍മാന്‍ നടത്തിയത് ഫോട്ടോയ്ക്കായുള്ള ശ്രമമാണെന്നാണ് ട്രോളന്‍മാര്‍ പറയുന്നത്. എന്നാല്‍ ഇപ്പോള്‍ തന്റെ വയല്‍ ട്രാക്റ്റര്‍ ഉപയോഗിച്ച് ഉഴുന്നതിന്റെയും ഞാറു നടുന്നതിന്റെയും വിഡിയോ സല്‍മാന്‍ പങ്കുവെച്ചിരിക്കുന്നു.
Rice plantation done . . pic.twitter.com/uNxVj6Its4
— Salman Khan (@BeingSalmanKhan) July 20, 2020
മാര്‍ച്ച് അവസാനം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതു മുതല്‍ പനവേലിയിലെ ഫാം ഹൗസിലാണ് സല്‍മാന്‍ ഉള്ളത്. ഫാമിംഗ് എന്ന തലക്കെട്ടോടു കൂടിയാണ് തന്റെ കൃഷിയിടത്തില്‍ നിന്നുള്ള വിഡിയോകള്‍ താരം പങ്കുവെച്ചിട്ടുള്ളത്. ലോക്ക്ഡൗണ്‍ കാലത്ത് ഷൂട്ടിംഗെല്ലാം മുടങ്ങിക്കിടക്കുമ്പോള്‍ താരങ്ങള്‍ വ്യത്യസ്തങ്ങളായ നേരമ്പോക്കുകളാണ് തെരഞ്ഞെടുത്തിട്ടുള്ളത്. ഇക്കൂട്ടത്തില്‍ വേറിട്ട് നിന്ന് നേരിട്ട് പാട്ടത്തേക്കിറങ്ങിയിരിക്കുകയാണ് മസില്‍ മാന്‍.
Bollywood Superstar Salman Khan shared his farming videos on social media. Salman spent his time in his farmhouse.