ഷൈൻ ടോം ചാക്കോയുടെ “സഖാവിന്‍റെ പ്രിയസഖി ” ആക്ഷൻ പ്രൈം ഒ ടി ടി യിൽ

ഷൈൻ ടോം ചാക്കോയുടെ “സഖാവിന്‍റെ പ്രിയസഖി ” ആക്ഷൻ പ്രൈം ഒ ടി ടി യിൽ

ജനപ്രിയ സിനിമയുടെ ബാനറിൽ അർഷാദ് കോടിയിൽ നിർമിച്ച ” സഖാവിന്‍റെ പ്രിയ സഖി” ആക്‌ഷൻ പ്രൈം ഒ.ടി. ടി.യിൽ റിലീസായി. വിപ്ലവ രാഷ്ട്രീയ പശ്ചാതലത്തിലൊരുങ്ങുന്ന കുടുംബ കഥയാണിത്. സമൂഹത്തിൽ സ്ഥിതി സമത്വം പുലരണമെന്ന സ്വപ്നത്തിനു വേണ്ടി പോരാടുന്ന പുരുഷനോട് തോളോട് തോൾ ചേരുന്ന സ്ത്രീകൾ കുടുംബത്തിന്റെ നിലനിൽപിന്നായി നടത്തുന്ന പോരാട്ടവും ഈ ചിത്രം വരച്ചുകാട്ടുന്നു.

ഒരു പുരുഷന്‍റെ വിജയത്തിനു പുറകിലൊരു സ്ത്രീ ഉണ്ടെന്നു പറയുന്നതിനെക്കാൾ ശക്തമായ ഭാഷയിൽ ഒരോ കുടുംബ വിജയത്തിനു പുറകിലും സ്ത്രീകൾ തന്നെ എന്നു കൂടി ഈ സിനിമ പ്രേക്ഷകനെ ഓർമിപ്പിക്കുന്നു. വളച്ചുകെട്ടില്ലാതെ രാഷ്ട്രീയം പറയുന്ന മലയാളത്തിലെ ആദ്യ സമ്പൂർണ്ണ രാഷ്ട്രിയ ചിത്രമാണ് “സഖാവിന്‍റെ പ്രിയ സഖി”.

നാടിനു വേണ്ടി രക്ത സാക്ഷിത്വം വരിച്ച സഖാവ് ബാലചന്ദ്രൻ എന്ന ശക്തമായ കഥാപാത്രമായിട്ട് സുധീർ കരമനയും കുടുംബത്തിന്റെ അത്താണിയായ ഭാര്യ രോഹിണിയായി ഉത്തരേന്ത്യൻ താരം നേഹാ സക്സേനയും മുറച്ചെറുക്കനായ ചിത്രകാരനായിട്ട് ഷൈൻ ടോം ചാക്കോയും എത്തുന്നു. മലയാളത്തിലെ അഭിനയ പ്രതിഭകളായ ഇന്ദ്രൻസ്, സലിം കുമാർ, ഷാജോൺ കലാഭവൻ, ഹരീഷ് കണാരൻ , സുനിൽ സുഗത, കൊച്ചുപ്രേമൻ, അനൂപ് ചന്ദ്രൻ, മേഘാ മത്തായ്, കുള പുള്ളി ലീല, ആരതി, അനിലാ ശ്രീകുമാർ, ചെമ്പിൽ അശോകൻ . അമ്പിളി പ്രതാപ്, രാഹുൽ, അമിത് ജോളി, മുരളി മാം ഗോലി, ദിലീപ് പൊന്നാനി, ജോളി ബാസ്റ്റിൻ, ശിബി, തുടങ്ങിയവരോടൊപ്പം സുരഭി ലക്ഷമി വേറിട്ടൊരു ഗെറ്റപ്പിലാണ് ഈ സിനിമയിൽ അഭിനയിച്ചിരിക്കുന്നത്.

ബോളിവുഡ് സിനിമകളിൽ ശ്രദ്ധേയനായ K.G രതീഷാണ് ഛായാഗ്രഹകൻ. റഫീഖ് അഹമ്മദ്. ആലങ്കോട് ലീലാകൃഷ്ണൻ എന്നിവർ പാട്ടെഴുതി. എം.ജി ശ്രീകുമാർ, മൃദുല വാര്യർ, ദേവാനന്ദ്, ശ്വേതാ അശോക്, ശീലക്ഷ്മി, സതീഷ് ,ഹരികുമാർ എന്നിവരാണ് പാടുന്നത്. ഹരികുമാർ ഹരേ റാം സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു. പ്രണയവും പാട്ടും പടയോട്ടവും മഴപ്പെയ്ത്തും വൈകാരിക മുഹൂർത്തങ്ങളുമെല്ലാം നിറഞ്ഞ സമ്പൂണ്ണ എന്റർടൈനറായ “സഖാവിന്‍റെ പ്രിയ സഖി”യ്ക്ക് സംഘട്ടനമൊരുക്കുന്നത് തെന്നിന്ത്യയിലെ പ്രഗത്ഭ ഫയ്റ്റ് മാസ്റ്ററായ ജോളി ബാസ്റ്റിനാണ്.

കോസ്റ്റ്യൂം കെ.ആർ. അരവിന്ദൻ, ആർട് സജീവ്, സ്റ്റിൽസ് പ്രവിൻ തൃപ്രയാർ, റി റിക്കാർഡിംഗ് സജൻ കെ. റാം സംഗീതം ഹരികുമാർ ഹരേറാം, വാർത്ത ഷെജിൻ ആലപുഴ, & അനിന്റോ , സഹസം വിധാനം മജീദ് ശിവപുരം, രവീൺ ബാബു, നൗഷിദ് ആലിക്കുട്ടി, അനിൽ തുമ്രി, സ്റ്റുഡിയോ ചിത്രാഞ്ജലി എന്നിവരും എഡിറ്റിംഗ് ഹരി ജി.നായരും നിർവഹിച്ചു. ആഗസ്റ്റ് 29 ന് ACTION PRIME OTT യിൽ വേൾഡ് വൈഡ് ആയി പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്ന “സഖാവിന്റെ പ്രിയ സഖി”യുടെ എകസി കൂട്ടിവ് നിർമാണം ഖാലിദ് ചെർപുളശേരി, CK കൃഷ്ണദാസ്, Cm സിറാജ്, ഷാനു തുടങ്ങിയവരാണ്.. വാർത്ത പ്രചാരണം എം കെ ഷെജിൻ ആലപ്പുഴ.

Shine Tom Chacko starrer ‘Sakhavinte Priyasakhi’ is now streaming on Action Prime OTT. The movie was written and directed by Siddique Thamarassery.

Latest OTT