സൈജു കുറുപ്പും പ്രിയങ്ക നായരും മുഖ്യ വേഷങ്ങളില്‍ എത്തുന്ന ചിത്രം ‘അന്താക്ഷരി’യുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ചിത്രം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ്. വിതുരയാണ് പ്രധാന ലൊക്കേഷന്‍. സുധി കോപ്പയും പ്രധാന വേഷത്തില്‍ ചിത്രത്തിലുണ്ട്. സി ഐ കഥാപാത്രമാണ് സൈജു കൈകാര്യം ചെയ്യുന്നത്, സൈജുവിന്‍റെ ഭാര്യയും നഴ്സുമാണ് പ്രിയങ്ക അവതരിപ്പിക്കുന്ന കഥാപാത്രം.
വിജയ് ബാബു, ബിനു പപ്പു, സുജിത് വാസുദേവ് എന്നിവരും അന്താക്ഷരിയില്‍ വേഷമിടുന്നു. മുത്തുഗൗ എന്ന ചിത്രത്തിന് ശേഷം വിപിന്‍ ദാസ് ഒരുക്കുന്ന ചിത്രമാണ് അന്താക്ഷരി. കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ചാണ് ഷൂട്ടിംഗ് നടക്കുന്നത്.
Saiju Kurupp joining Priyanka Nair in Vipin Das directorial ‘Anthakshari’. Sudhi Koppa in pivotal role.