ധനുഷ് നായകനാകുന്ന മാരി 2ന്റെ പുതിയ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സായ് പല്ലവിയുടെ നായിക കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവിട്ടിട്ടുള്ളത്. ഒരു ഓട്ടോറിക്ഷാ ഡ്രൈവറായാണ് സായ് പല്ലവി എത്തുന്നത്. വില്ലന്‍ വേഷത്തില്‍ എത്തുന്നത് മലയാളത്തിന്റെ സ്വന്തം ടോവിനോ തോമസാണ്. ഡിസംബര്‍ 21ന് ചിത്രം തിയറ്ററുകളില്‍ എത്തും. 2015ല്‍ പുറത്തിറങ്ങിയ മാരിയുടെ രണ്ടാം ഭാഗമാണിത്. ബാലാജി മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രണ്ട് ഗെറ്റപ്പുകളിലാണ് ടോവിനോ എത്തുന്നത്.
Araathu Aanandhi 🙈🙈🙈 #Maari2 pic.twitter.com/7IcWzBBTxF
— Sai Pallavi (@Sai_Pallavi92) November 7, 2018
വരലക്ഷ്മി, കൃഷ്ണ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്.
മാരി ആദ്യ ഭാഗം വലിയ വിജയമല്ലായിരുന്നെങ്കിലും പിന്നീട് വലിയ രീതിയില്‍ ആളുകളുടെ ശ്രദ്ധ നേടിയിരുന്നു. വില്ലന്‍ കഥാപാത്രത്തിന് വേണ്ടത്ര പ്രാധാന്യമില്ലാത്തത് ആദ്യ ഭാഗം വേണ്ടത്ര ഹിറ്റ് ആകാതിരിക്കാന്‍ കാരണമായതായി മനസിലാക്കിയ സംവിധായകന്‍ മികച്ച അഭിനയ പ്രാധാന്യമുള്ള വില്ലന്‍ വേഷമാണ് ടോവിനോക്കായി ഒരുക്കിയിട്ടുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
A new still of @Sai_Pallavi92 as #AraathuAanandhi doing Kuthu dance in #Maari2 pic.twitter.com/CzhAWILsw5
— Ramesh Bala (@rameshlaus) November 8, 2018