‘സബാഷ് ചന്ദ്രബോസ്’ ടീസര്‍ കാണാം

‘സബാഷ് ചന്ദ്രബോസ്’ ടീസര്‍ കാണാം

വി സി അഭിലാഷ് സംവിധാനം ചെയ്ത് വിഷ്ണു ഉണ്ണികൃഷ്ണനും ജോണി ആന്‍റണിയും മുഖ്യ വേഷങ്ങളിലെത്തുന്ന ‘സബാഷ് ചന്ദ്രബോസ്’-ന്‍റെ ടീസര്‍ പുറത്തിറങ്ങി. ഒരു കോമഡി എന്‍റര്‍ടെയ്നര്‍ എന്ന നിലയിലാണ് ചിത്രം ഒരുങ്ങുന്നത്. ടോവിനോ തോമസാണ് തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ടീസര്‍ പുറത്തിറക്കിയത്.

ഇര്‍ഷാദ്, ധര്‍മ്മജന്‍, ജാഫര്‍ ഇടുക്കി, സുധി കൊപ്പ, സ്‌നേഹ, കോട്ടയം രമേശ്, രമ്യ സുരേഷ്, ശ്രീജ ദാസ്, അദിതി, ബാലു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ജോളി ലോനപ്പനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ‘ആളൊരുക്കും’ എന്ന ചിത്രത്തിനു ശേഷം വി സി അഭിലാഷ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്.

Here is the teaser for VC Abhilash directorial ‘Sabash Chandra Bose’. Vishnu Unnikrishnan and Johny ANtony in lead roles.

Latest Upcoming