സെന്‍സറിംഗ് കഴിഞ്ഞു, ആറാട്ടിന്‍റെ ദൈര്‍ഘ്യം അറിയാം

സെന്‍സറിംഗ് കഴിഞ്ഞു, ആറാട്ടിന്‍റെ ദൈര്‍ഘ്യം അറിയാം

മോഹന്‍ലാല്‍ മുഖ്യ വേഷത്തിലെത്തുന്ന ‘നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട്’ എന്ന ചിത്രത്തിന്‍റെ സെന്‍സറിംഗ് പൂര്‍ത്തിയായി. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റോടെയാകും ചിത്രം ഫെബ്രുവരി 18ന് തിയറ്ററുകളിലെത്തുക. 2 മണിക്കുറും 47 മിനുറ്റുമാണ് ചിത്രത്തിന്‍റെ സെന്‍സര്‍ കോപ്പിയുടെ ദൈര്‍ഘ്യം.

ഉദയകൃഷ്‍ണയുടെ തിരക്കഥയില്‍ ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രം മാസ് എന്‍റര്‍ടെയ്നര്‍ സ്വഭാവത്തില്‍ ഉള്ളതാണെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. കെജിഎഫ് ചാപ്റ്റര്‍ വണ്ണിലെ വില്ലന്‍ രാമചന്ദ്ര രാജുവാണ് ഈ ചിത്രത്തില്‍ വില്ലനായി എത്തുന്നത്. അരോമ മോഹന്‍ ആണ് ചിത്രത്തിന്‍റെ നിര്‍മാതാവ്.

ശ്രദ്ധ ശ്രീനാഥ് നായികയാകുന്ന ചിത്രത്തില്‍ നെടുമുടി വേണു, സായ്കുമാര്‍, വിജയരാഘവന്‍, സിദ്ദിഖ്, ജോണി ആന്‍റണി, ഇന്ദ്രന്‍സ്, ഷീല, സ്വാസിക, രചന നാരയണന്‍കുട്ടി, മാളവിക തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ജോമോന്‍ ടി ജോണ്‍ ക്യാമറയും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വഹിക്കും. രാഹുല്‍ രാജിന്‍റെതാണ് സംഗീതം. എ.ആര്‍ റഹ്മാന്‍ ഈ ചിത്രത്തില്‍ റഹ്മാനായി തന്നെ എത്തുന്നുണ്ട് എന്നതും സവിശേഷതയാണ്.

Mohanlal starrer ‘Neyyatinkara Gopante AAraattu’ aka ‘Aaraattu’ has a length of 2hr 47mnt. The B Unnikrishnan directorial has Ramachandra Raju as antagonist.

Latest