Select your Top Menu from wp menus

കര്‍ണനെ മാറ്റിവെച്ച് ആര്‍ എസ് വിമല്‍ റൊമാന്‍റിക് കോമഡിയിലേക്ക്

ചിയാന്‍ വിക്രം നായകനായി എത്തുന്ന ‘മഹാവീര്‍ കര്‍ണ’ എന്ന ചിത്രം തല്‍ക്കാലം പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ സംവിധായകന്‍ ആര്‍ എസ് വിമല്‍ മറ്റൊരു ചിത്രത്തിലേക്ക് നീങ്ങുകയാണ്. സണ്ണി വെയ്നും അപര്‍ണ ദാസും മുഖ്യ വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഡിസംബര്‍ ആദ്യ വാരം തുടങ്ങും. റൊമാന്‍റിക് കോമഡി ഗണത്തില്‍ വരുന്ന ചിത്രം താരതമ്യേന കുറഞ്ഞ ബജറ്റിലാണ് വരുന്നത്. ‘എന്ന് നിന്‍റെ മൊയ്തീന്‍’ എന്ന ചിത്രത്തിനു ശേഷം ആര്‍ എസ് വിമലിന്‍റെ സംവിധാനത്തില്‍ എത്തുന്ന രണ്ടാമത്തെ ചിത്രമാകും ഇത്.

നേരത്തേ ഹൈദരാബാദില്‍ മഹാവീര്‍ കര്‍ണയുടെ ചെറിയ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ അതിനുശേഷം രണ്ട് വര്‍ഷത്തോളം ആയിട്ടും ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരുന്നില്ല. എന്നാല്‍ ഇടയ്ക്ക് അടുത്ത ഷെഡ്യൂള്‍ മലേഷ്യയില്‍ നടക്കുമെന്ന് വിമല്‍ പറഞ്ഞിരുന്നു. കോബ്ര, പൊന്നിയിന്‍ സെല്‍വന്‍ എന്നീ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം വിക്രം ‘മഹാവീര്‍ കര്‍ണ’യില്‍ ജോയിന്‍ ചെയ്യുമെന്നും വിമല്‍ പറയുന്നു.

ആദ്യ ചിത്രത്തിനു പിന്നാലെ കര്‍ണന്‍റെ ഇതിഹാസത്തെ മലയാളത്തില്‍ പൃഥ്വിരാജിനെ നായകനാക്കി ഒരുക്കുന്നതിനായിരുന്നു വിമലിന്‍റെ പദ്ധതി. എന്നാല്‍ ബജറ്റിലെ തര്‍ക്കങ്ങളെ തുടര്‍ന്ന് ആദ്യം തന്നെ ചിത്രത്തില്‍ നിന്ന് നിര്‍മാതാവ് പിന്മാറി. പിന്നീട് പൃഥ്വിരാജും മറ്റ് പ്രൊജക്റ്റുകളിലേക്ക് മാറിയതോടെ ഹിന്ദിയില്‍ ചിത്രം ഒരുക്കുന്നതിന് വിമല്‍ ശ്രമിക്കുകയായിരുന്നു.

After shelving Chiyan Vikram-starrer Mahavir Karna director RS Vimal moving for a romantic comedy in Malayalam. Sunny Wayne and Aparna Das will essay lead roles. Shoot from December 2.

Previous : വിഷ്ണു ഉണ്ണികൃഷ്ണന്‍- സാനിയ ടീമിന്‍റെ ‘കൃഷ്ണന്‍കുട്ടി പണിതുടങ്ങി’

Related posts