‘ആര്‍ആര്‍ആര്‍’ മേക്കിംഗ് വിഡിയോയും ബ്രഹ്മാണ്ഡം
എസ്‌എസ് രാജമൗലിയുടെ പുതിയ ചിത്രം ആര്‍ആര്‍ആറിന്‍റെ മേക്കിംഗ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു. ജൂനിയര്‍ എന്‍ടിആറും രാം ചരണും മുഖ്യ വേഷങ്ങളില്‍ എത്തുന്ന രാജമൗലി ചിത്രം എന്ന നിലയിലാണ് ആര്‍ആര്‍ആര്‍ എന്ന പേരില്‍ ചിത്രം ആദ്യം അറിയപ്പെട്ടിരുന്നത്. പിന്നീട് ഇതേ ചുരുക്കപ്പേര് നിലനിര്‍ത്തി ഇതിന് ‘രൗദ്രം, രണം, രുധിരം’ എന്ന് വിപുലീകരണം നല്‍കി. ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രം ഇന്ത്യയിലെ ഏറ്റവും മുതല്‍മുടക്കില്‍ ചിത്രീകരിക്കുന്ന ആക്ഷന്‍ ഡ്രാമയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഡിവിവി എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് താരം അജയ് ദേവ്ഗണും പ്രധാന വേഷത്തിലുണ്ട്. ‘തോര്‍’ എന്ന ഹോളിവുഡ് ചിത്രത്തില്‍ വോള്‍സ്റ്റാഗ് എന്ന കഥാപാത്രമായെത്തിയ റെയ് സ്റ്റീവന്‍സന്‍ ആണ് വില്ലന്‍ വേഷത്തിലെത്തുന്നത്. ഹോളിവുഡ് നടി അലിസന്‍ ഡൂഡിയും വില്ലത്തിയായി കൂടെയുണ്ട്. ഹോളിവുഡ് താരം ഒലിവിയ മോറിസും ബോളിവുഡ് താരം ആലിയ ഭട്ടും ചിത്രത്തില്‍ നായികമാരാകുന്നു.
ഇന്ത്യയില്‍ പലയിടത്തായി പുരോഗമിക്കുന്ന പാന്‍ ഇന്ത്യാ സ്വഭാവമുള്ള ചിത്രമാണിത്. ബാഹുബലിയോളം വലിയ കാന്‍വാസിലാണ് ചിത്രം ഒരുക്കുന്നതെന്നും രാജമൗലി വ്യക്തമാക്കിയിട്ടുണ്ട്. റസ്‌ലിംഗ് രംഗങ്ങളും ആക്ഷന്‍ രംഗങ്ങളും ചിത്രത്തിന്റെ പ്രത്യേകതയാകും. ചിത്രത്തില്‍ പ്രമുഖ ഫിറ്റ്‌നസ് ട്രെയ്‌നര്‍ ലോയ്ഡ് സ്റ്റീവന്‍സും പ്രവര്‍ത്തിക്കുന്നുണ്ട്. 300 കോടി ബജറ്റിലാണ് ചിത്രം ഒരുക്കുന്നത്. കീരവാണിയുടേതാണ് സംഗീതം.
Here is the making video for SS Rajamouli’s upcoming movie RRR aka Roudram Ranam Rudhiram. The movie has Ramcharan and Jr.