Select your Top Menu from wp menus
New Updates

100 കോടി കാഴ്ചക്കാരെ നേടി ‘റൗഡി ബേബി’

യൂട്യൂബില്‍ ഏറ്റവുമധികം കാഴ്ചക്കാരെ സ്വന്തമാക്കിയ ദക്ഷിണേന്ത്യന്‍ ഗാനം ‘റൗഡി ബേബി’ പുതിയൊരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. ബാലാജി മോഹന്‍ സംവിധാനം ചെയ്ത മാരി 2 എന്ന ചിത്രത്തിലാണ് ഈ പാട്ടുള്ളത്. ഇപ്പോള്‍ 100 കോടി കാഴ്ചക്കാരെന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഈ പാട്ട്.

പാട്ട് പുറത്തിറങ്ങുന്നതിന് മുമ്പ തന്നെ ചിത്രത്തിന്റെ ടീസറിലൂടെ സായ്പല്ലവിയുടെ ‘റൗഡി ബേബി’ എന്ന വിളിയും ധനുഷിനൊപ്പമുള്ള നൃത്തത്തിന്റെ ഫോട്ടോകളും ശ്രദ്ധ നേടിയിരുന്നു. പ്രഭുദേവയാണ് രസകരമായ ചുവടുകള്‍ ഒരുക്കിയത്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം നല്‍കിയത്. റൗഡി ബേബി ഗാനം 20 ലക്ഷത്തിലധികം ലൈക്കുകള്‍ സ്വന്തമാക്കിയിട്ടുമുണ്ട്. പ്രഭുദേവയുടെ നൃത്തച്ചുവടുകള്‍ ഒരുക്കിയ ഗാനം പാടിയത് ധനുഷും ദിയയും ചേര്‍ന്ന്.

Rowdy Baby song featuring Dhuanush and Sai Pallavi crossed 1 billion mark in Youtube. The song from Maari2 was composed by Yuvan Shankar Raja. Prabhudeva choreographed the steps.

Related posts