Select your Top Menu from wp menus
New Updates

ആ വാക്കുകളൊന്നും എന്‍റേതല്ല, വനിതാ അഭിമുഖത്തിലെ കള്ളത്തരങ്ങള്‍ പൊളിച്ച് റോഷന്‍ മാത്യു

വനിതാ മാഗസിനില്‍ നടന്‍ റോഷന്‍ മാത്യുവിന്‍റെയും നടി ദര്‍ശന രാജേന്ദ്രന്‍റെയും അഭിമുഖം വളച്ചൊടിച്ചു പ്രസിദ്ധീകരിച്ചുവെന്ന് ആരോപണം. റോഷന്‍ തന്നെയാണ് തങ്ങള്‍ പറയാത്ത കാര്യങ്ങള്‍ അഭിമുഖം പൈങ്കിളിയാക്കുന്നതിനും തെറ്റായ ധാരണകള്‍ സൃഷ്ടിക്കുന്നതിനുമായി അഭിമുഖത്തില്‍ തിരുകികയറ്റിയെന്നാണ് റോഷന്‍ പറയുന്നത്. തങ്ങളുടേതല്ലാത്ത വാക്കുകള്‍ അക്കമിട്ടു നിരത്തിക്കൊണ്ടാണ് റോഷന്‍റെ ഫേസ്‍ബുക്ക് പോസ്റ്റ്. മാഗസിനോട് തിരുത്ത് നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു എന്നും എന്നാല്‍ അവര്‍ തയാറാക്കിയ തിരുത്തും തൃപ്തികരമല്ലാത്തതിനാലാണ് പരസ്യമായി പ്രതികരിച്ചതെന്നും റോഷന്‍ പിന്നീട് വ്യക്തമാക്കി. റോഷന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്,
” 1. ‘മൂന്നാമത്തെ ആൾ ദർശന ആണെന്ന് പറഞ്ഞപ്പോൾ തന്നെ ‘C U Soon’ ചെയ്യും എന്ന് ഉറപ്പിച്ചു’ എന്ന് ഒരിക്കലും റോഷൻ പറഞ്ഞിട്ടില്ല.
2. ‘റോഷനും മഹേഷ് നാരായണനും അടുത്ത് നിൽക്കുമ്പോൾ കരയാൻ പാടുപെട്ടു’ എന്ന് ദർശന പറഞ്ഞിട്ടില്ല.
3. ‘ഓൾ താങ്ക്സ് ടു ഫാഫദ്’ എന്ന് റോഷൻ പറഞ്ഞിട്ടില്ല. ഈ സിനിമയ്ക്കുള്ള ക്റെഡിറ്റ് മുഴുവൻ ടീമിനുള്ളതാണ്
4. ‘എന്റെ ഗ്രാഫ് നോക്കു’ എന്ന വാക്കുകൾ റോഷൻ ഉപയോഗിച്ചിട്ടില്ല.
5. ‘മോഹൻലാൽ സാറിനും തുടക്കം വില്ലനായിട്ടായിരുന്നു’ എന്ന് ലേഖിക പറഞ്ഞത് ദർശന പറഞ്ഞതായി പ്രിന്റ് ചെയ്തത് തെറ്റ് ആണ്
6. ‘റോഷനാണ് തന്റെ പെർഫക്ട് കംഫർട്ട് സോൺ’ എന്നോ ‘കൊച്ചി ആണ് റോഷന് ബെസ്റ്റ്’ എന്നോ’ ദർശന പറഞ്ഞതായി ഫീച്ചറിൽ പറയുന്നത് തെറ്റാണ്. അങ്ങനെ ഒന്നും ദർശന പറഞ്ഞിട്ടില്ല.
7. ‘താനൊരു ബോൺ ആർട്ടിസ്റ്റ് ആണെന്നും’ ‘മലയാള സിനിമയിലെ പ്രധാന നടി ആകുമെന്നും’ 9 വർഷം മുന്നേ റോഷൻ ദർശനയോട് പറഞ്ഞതായി സൂചിപ്പിച്ചതും തെറ്റാണ്. ഞങ്ങൾ പരിചയപ്പെട്ടത് 8 വർഷം മുമ്പാണ്. 🤷🏽‍♂️
8. ‘എ വെരി നോർമൽ ഫാമിലി’ എന്ന ഞങ്ങളുടെ നാടകം ഇതുവരെ 7 വേദികളിൽ ആണ് അവതരിപ്പിച്ചിട്ടുള്ളത് എന്ന് റോഷൻ വ്യക്തമായി പറഞ്ഞിരുന്നു. അതെങ്ങനെ 14 ഷോ ആയി? കണ്ണൂരിൽ ഇതുവരെ ഷോ ഉണ്ടായിട്ടുമില്ല.
9. ‘ഡിയർ’ എന്ന് ഞങ്ങൾ തമ്മിൽ സംബോധന ചെയ്തിട്ടില്ല. കിസ്സിങ്ങ് സ്മൈലികൾ സ്വാഭാവികമായും സംസാരിച്ചപ്പോൾ ഉപയോഗിച്ചിട്ടില്ല.
10. ഇതിലുപരി, ‘ബെസ്റ്റെസ്റ്റ് ഫ്രെന്റ്’ എന്നും മറ്റുമുള്ള പൈങ്കിളി പ്രയോഗങ്ങളും ഈ ഫീച്ചറിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷയും ഞങ്ങളുടെ സംസാരശൈലി അല്ല. അങ്ങനെ തോന്നുന്ന വിധം ഫീച്ചർ തയ്യാറാക്കിയതിൽ നല്ല ദേഷ്യം ഉണ്ട്.
കള്ളങ്ങൾ കച്ചവടത്തിന് വയ്ക്കാതിരുന്നൂടെ?”

Actor Roshan Mathew and Actress Darshana Rajendran came against Vanitha Magazine for adding additional elements as their words in a recent interview.

Related posts