റോഷൻ ബഷീറിന്‍റെ സ്റ്റൈലൈസ്ഡ് ‘വിൻസെന്‍റ് ആൻഡ് ദി പോപ്പ്’

Vincent and Pope
Vincent and Pope

റോഷൻ ബഷീർ നായകനായെത്തുന്ന “വിൻസെന്‍റ് ആൻഡ് ദി പോപ്പ്” എന്ന ചിത്രം റിലീസിന് ഒരുങ്ങുന്നു. ദൃശ്യം എന്ന ചിത്രത്തിന് ശേഷം റോഷന്‍റെ അടുത്ത പ്രധാന റിലീസ് ചിത്രം ആണ് “വിൻസെന്റ് ആൻഡ് ദി പോപ്പ്”. ബിജോയ് പി.ഐ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അത്യന്തം സ്റ്റൈലൈസ്ഡ് ആയിട്ടുള്ള ഗെറ്റപ്പിൽ വിൻസെന്റ് എന്ന ടൈറ്റിൽ റോൾ ആണ് റോഷൻ അവതരിപ്പിക്കുന്നത്. ഇതിനോടകം തന്നെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കഴിഞ്ഞു.

ചിത്രത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അഖിൽ ഗീതാനന്ദ് ആണ്. സഞ്ജീവ് കൃഷ്ണൻ പശ്ചാത്തല സംഗീതവും കിരൺ വിജയ് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. വാണിമഹൽ ക്രീയേഷന്സ് ആണ് നിർമ്മാണം. റിവഞ്ജ് ത്രില്ലെർ ജോണറിൽ ഒരുക്കിയ ഈ കഥയിൽ വിൻസെന്റ് എന്ന ഹിറ്റ്മാൻ തന്റെ ജീവിതത്തിലെ നിർണായകമായ ഒരു യാത്രവേളയിൽ കണ്ടുമുട്ടുന്ന ഹോജ എന്ന ടാക്സി ഡ്രൈവറുമായി സംഭാഷണത്തിൽ ഏർപ്പെടുകയും തുടർന്ന് ഉണ്ടാകുന്ന സംഭവവികാസങ്ങളുമായി കഥ കൂട്ടിച്ചേർക്കപ്പെട്ടിരിക്കുന്നു.

വിൻസെന്റ്, ഹോജ, പോപ്പ് എന്നീ മൂന്ന് കഥാപാത്രങ്ങളുമായി കോർത്തിനെക്കിയ വിൻസെന്റ് ആൻഡ് ദി പോപ്പ് എന്ന ചിത്രം മറ്റു ചിത്രങ്ങളിൽ നിന്നും വ്യത്യസ്ത പുലർത്തുന്നു. നവാഗതനായ റിയാസ് അബ്ദുൽറഹിം ടാക്സി ഡ്രൈവറായ ഹോജയെ അവതരിപ്പിക്കുന്നത്. കുരിശുമല, ആരുവാമൊഴി, തിരുവനന്തപുരം എന്നീ ലൊക്കേഷനുകളിൽ ഷൂട്ടിങ് പൂർത്തിയാക്കിയ “വിൻസെന്റ് ആൻഡ് ദി പോപ്പ് ” ജൂൺ അവസാനവാരം പ്രമുഖ ഒടിടി പ്ലാറ്റുഫോമുകളിൽ റിലീസ് ചെയ്യും.വാർത്ത പ്രചാരണം: പി.ശിവപ്രസാദ്

Roshan Basheer essaying the lead role in ‘Vincent and the Pope’. The Bijoy PI directorial will have a OTT release on June.

You may also like...

Leave a Reply

Your email address will not be published. Required fields are marked *