ദുല്‍ഖര്‍ സല്‍മാന്‍റെ കരിയറിലെ ആദ്യ പൊലീസ് വേഷം ചെയ്യുന്ന ചിത്രം ഇന്ന് ഷൂട്ടിംഗ് തുടങ്ങുന്നു.റോഷന്‍ ആന്‍ഡ്രൂസിന്‍റെ സംവിധാനത്തില്‍ എത്തുന്ന ഈ ചിത്രമാണ് മലയാളത്തില്‍ ലോക്ക്ഡൌണിന് ശേഷം ഡിക്യു ആദ്യമെത്തുന്നത്. തമിഴില്‍ വൃന്ദ മാസ്റ്ററുടെ സംവിധാനത്തില്‍ കാജല്‍ അഗര്‍വാളിനൊപ്പം എത്തുന്ന ഹേയ് സിനാമിക താരം അടുത്തിടെ പൂര്‍ത്തിയാക്കിയിരുന്നു.
2 മാസത്തെ ഡേറ്റാണ് ദുല്‍ഖര്‍ തന്റെ പൊലീസ് ചിത്രത്തിനായി നല്‍കിയിട്ടുള്ളത്. തിരുവനന്തപുരം, കൊച്ചി, പാലക്കാട് എന്നിവ ലൊക്കേഷനുകളായി എത്തുന്നുണ്ട്. ബോബി-സഞ്ജയ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. മമ്മൂട്ടി ചിത്രം വണിനു ശേഷമാണ് ദുല്‍ഖര്‍ ചിത്രത്തിലേക്ക് ബോബിയും സഞ്ജയും എത്തുന്നത് എന്നതും ശ്രദ്ധേയമാണ്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരും.
Roshan Andrews’s Dulquer Salmaan starer started rolling. Bobby-Sanjay penned for this cop thriller.