നിവിന്‍ പോളി നായകനായി എത്തിയ കായംകുളം കൊച്ചുണ്ണിയില്‍ ഇത്തിക്കരപ്പക്കിയായി എത്തിയ മോഹന്‍ലാലിന്റെ അതിഥി വേഷം ശ്രദ്ധ നേടിയിരുന്നു. ഇത്തിക്കരപ്പക്കിയുടെ ഐതിഹ്യകഥകളും ചരിത്രസംഭവങ്ങളും ചേര്‍ത്ത് മറ്റൊരു ചിത്രം ആലോചിക്കുന്നുണ്ടെന്ന് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് വ്യക്തമാക്കി. എന്നാല്‍ ഇതില്‍ മോഹന്‍ലാല്‍ തന്നെ നായകനാകുമോയെന്ന് റോഷന്‍ വ്യക്തമാക്കിയിട്ടില്ല. അടുത്തിടെ ഒരു പ്രൊമോഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മമ്മൂട്ടിയാണ് ഇത്തിക്കരപ്പക്കിയുടെ കഥ മുഴുനീള സിനിമയാക്കുന്നതിനുള്ള ആശയം തനിക്ക് നല്‍കിയതെന്നും റോഷന്‍ ആന്‍ഡ്രൂസ് പറയുന്നു. മോഹല്‍ലാലോ മമ്മൂട്ടിയോ ഇനി മുഴുനീള വേഷത്തില്‍ ഇത്തിക്കരപ്പക്കിയായി എത്തുക എന്ന ആകാംക്ഷയിലാണ് ആരാധകര്‍.
കൂടുതല്‍ സിനിമാ വിശേഷങ്ങള്‍, ട്രെയ്‌ലറുകള്‍, ലൊക്കേഷന്‍ വിഡിയോകള്‍, സെലിബ്രിറ്റി ഫോട്ടോഷൂട്ടുകള്‍, ഫോട്ടാകള്‍ എന്നിവയ്ക്ക് 9447523755 എന്ന നമ്ബര്‍ സേവ് ചെയ്ത് cinema എന്നു വാട്ട്‌സാപ്പ് ചെയ്യൂ