ഒരു മെക്‌സിക്കന്‍ അപാരതയിലൂടെ സംവിധായകനായി അരങ്ങേറിയ ടോണി ഇമ്മട്ടിയുടെ പുതിയ ചിത്രം ദി ഗാംബ്ലറിന്റെ ഷൂട്ടിംഗ് തൃശൂരില്‍ പുരോഗമിക്കുകയാണ്. ആന്‍സന്‍ പോള്‍ സൂപ്പര്‍ ഹീറോ നായകനാകുന്ന ചിത്രത്തില്‍ രൂപേഷ് പീതാംബരനും പ്രധാന വേഷത്തിലുണ്ട്. ഒരു പൊലീസ് വേഷമാണ് രൂപേഷിനുള്ളത്. മെക്‌സിക്കന്‍ അപാരതയിലും പ്രധാനപ്പെട്ടൊരു വേഷത്തില്‍ രൂപേഷ് എത്തിയിരുന്നു.
. ചില യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്നാണ് ചിത്രത്തിന്റെ പ്രമേയം രൂപപ്പെടുത്തിയത്. കാര്‍ഡുകള്‍ ഉപയോഗിച്ച് വില്ലന്‍മാരെ നേരിടുന്ന സൂപ്പര്‍ഹീറോയാണ് ചിത്രത്തില്‍ ഉള്ളത്. നേരത്തേ ‘കല വിപ്ലവം പ്രണയം’ എന്ന ചിത്രത്തില്‍ ആന്‍സന്‍ പോള്‍ നായക വേഷത്തില്‍ എത്തിയിരുന്നു.
Tags:Anson Paulroopesh peethambaranThe Gamblertom emmatty