Select your Top Menu from wp menus
New Updates

നന്മമരം ആയി റിയാസ് ഖാന്‍, ചര്‍ച്ചയായി ‘മായക്കൊട്ടാരം’ ഫസ്റ്റ് ലുക്ക്

മലയാളത്തിലും തമിഴിലും വില്ലന്‍ വേഷങ്ങളിലും കാരക്റ്റര്‍ റോളുകളിലും ശ്രദ്ധേയനായ റിയാസ് ഖാന്‍ നായകനായി എത്തുന്ന പുതിയ മലയാളം ചിത്രമാണ് ‘മായക്കൊട്ടാരം’. നമ്മമരം സുരേഷ് കോടാലിപ്പറമ്പായി റിയാസ് എത്തുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്. ചാരിറ്റിയെ ഒരു ബിസിനസ് ആയി വളര്‍ത്തി സ്വയം പേരും സമ്പത്തും വളര്‍ത്തുന്നതിനെ കുറിച്ചുള്ള ആക്ഷേപഹാസ്യമാണ് ചിത്രത്തിന്‍റെ പ്രമേയം എന്നാണ് വിവരം. കെ.എന്‍ ബൈജു ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.

‘ചെറ്റക്കണ്ടി വസന്തയുടെ പല്ല് മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി നിങ്ങള്‍ നല്‍കിയത് 17 മണിക്കൂറില്‍ 3 കോടി 45 ലക്ഷത്തി 391 രൂപ 39 പൈസ, സഹായിച്ചവര്‍ക്കും സഹകരിച്ചവര്‍ക്കും നന്ദി’ എന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലെ വാചകം. കന്നഡ താരം ദിഷ പൂര്‍വ്വ ആണ് ചിത്രത്തിലെ നായിക. മാമുക്കോയ, നാരായണന്‍കുട്ടി, സാജു കൊടിയന്‍, കേശവദേവ്, കുളപ്പുള്ളി ലീല, തമിഴ് നടന്‍ സമ്പത്ത് രാമന്‍, ജയന്‍ ചേര്‍ത്തല എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. നവഗ്രഹ സിനി ആര്‍ട്‌സ്, ദേവ ക്രിയേഷന്‍സ് എന്നിവയുടെ ബാനറുകളില്‍ എ.പി കേശവദേവ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. വെങ്കിട് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. റഫീഖ് അഹമ്മദ്, രാജീവ് ആലുങ്കല്‍, മുരുകന്‍ കാട്ടാക്കട എന്നിവരുടെ വരികള്‍ക്ക് അജയ് സരിഗമ സംഗീതം ഒരുക്കുന്നു.

The first look poster for Riyas Khan’s Mayakkoottaram went viral. This KN Biju directorial is a satire on charity business.

Related posts