ബാഹുബലി സീരീസിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രമാണ് രമ്യാകൃഷ്ണന്‍ അവതരിപ്പിച്ച ശിവകാമിയുടെത്. ബാഹുബലിയും മഹിഷ്മതി സാമ്രാജ്യവും മറ്റ് കഥാപാത്രങ്ങളുമെല്ലാം ഇമോജികള്‍ക്കും തീം പാര്‍ക്കുകള്‍ക്കും മ്യൂസിക് ആല്‍ബങ്ങള്‍ക്കും നോവലുകള്‍ക്കുമെല്ലാം ഇതിനകം വഴിതെളിച്ചിട്ടുണ്ട്. ഇപ്പോള്‍ ശിവകാമിയുടെ ചരിതം വെബ് ചരിതമാകുകയാണ്. റൈസ് ഓഫ് ശിവകാമി എന്ന പേരില്‍ ആനന്ദ് നീലകാന്ത് രചിച്ച പുസ്തകമാണ് ബാഹുബലി സംവിധായകന്‍ എസ്എസ് രാജമൗലി ദേവ കട്ടയുമായി ചേര്‍ന്ന് സംവിധാനം ചെയ്യുന്നത്.
ബാഹുബലിയില്‍ പറഞ്ഞ കാലഘട്ടത്തിനു മുമ്പുള്ള കഥയാണ് പരമ്പരയില്‍ പറയുന്നത്. ശിവകാമിയുടെ ആദ്യ കാല ജീവിതം പറയുന്ന പരമ്പര നെറ്റ്ഫഌക്‌സ് സംപ്രേഷണം ചെയ്യും.
Tags:bahubaliramya krishnanRise of shivakamiss rajamouli