New Updates

റിമി ടോമിയുടെ മുന്‍ ഭര്‍ത്താവ് റോയ്‌സ് പുനര്‍ വിവാഹിതനാകുന്നു

റിമി ടോമിയുടെ മുന്‍ ഭര്‍ത്താവ് റോയ്‌സ് പുനര്‍ വിവാഹിതനാകുന്നു

ഗായികയും നടിയും അവതാരകയുമായ റിമി ടോമിയുടെ മുന്‍ ഭര്‍ത്താവ് റോയ്‌സ് വീണ്ടും വിവാഹിതനാകുന്നു. 2008ല്‍ വിവാഹിതരായ റോയ്‌സും റിമിയും 11 വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷം 2019ലാണ് വിവാഹ മോചനം നേടിയത്. ഫെബ്രുവരി 22നാണ് സോണിയയുമായുള്ള റോയ്‌സ് കിഴക്കൂടന്റെ വിവാഹം നിശ്ചയിച്ചിട്ടുള്ളത്.

അടുത്തിടെ റിമി അവതരിപ്പിക്കുന്ന ടിവി പരിപാടിക്കിടെ ‘ ഭര്‍ത്താവ് കോടീശ്വരനായിട്ട് കാര്യമില്ല, ഭാര്യയെ സ്‌നേഹിക്കണം’ എന്ന തരത്തില്‍ നടത്തിയ പരാമര്‍ശത്തിന് എതിരേ റോയ്‌സിന്റെ സുഹൃത്തുക്കള്‍ രംഗത്ത് എത്തിയിരുന്നു. റോയ്‌സിനെ അപമാനിക്കുന്ന തരത്തില്‍ മനപ്പൂര്‍വമാണ് റിമി ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതെന്നായിരുന്നു അവര്‍ ചൂണ്ടിക്കാണിച്ചത്. റിമിയുമായുള്ള ദാമ്പത്യ ബന്ധം സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച വിവിധ പ്രശ്‌നങ്ങള്‍ റോയ്‌സിനു സമ്മാനിച്ചതായും അവര്‍ ചൂണ്ടിക്കാട്ടി.

Royce who is divorced from Singer cum Anchor Rimy Tomy recently getting ready for an other wed lock.

Related posts