കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ഗായിക റിമി ടോമിയെ പൊലീസ് ചോദ്യം ചെയ്തു. കേസില്‍ അറസ്റ്റിലായ ദിലീപുമായുള്ള സാമ്പത്തിക ഇടപാടുകളെ കുറിച്ചും നടിയുമായുള്ള അകല്‍ച്ചയെ കുറിച്ചും പൊലീസ് ആരാഞ്ഞു. റിമിയുടെ ഉത്തരങ്ങളില്‍ ചില പൊരുത്തക്കേടുകള്‍ പൊലീസ് നിരീക്ഷിക്കുന്നുണ്ട്. കൂടുതല്‍ ചോദ്യം ചെയ്യലിനായി റിമിയെ വിളിച്ചു വരുത്താന്‍ സാധ്യതയുണ്ട്. റിമിയോട് വിദേശ പര്യടനങ്ങളില്‍ നിന്നു വിട്ടു നില്‍ക്കാന്‍ പൊലീസ് നേരത്തേ തന്നെ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്
Tags:Rimi tomy