സിനിമയിലെ വനിതാ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഡബ്ല്യുസിസിയുടെ നിലവിലെ എല്ലാ നിലപാടുകള്‍ക്കുമൊപ്പം നില്‍ക്കാന്‍ മഞ്ജു വാര്യര്‍ക്ക് പരിമിതിയുണ്ടെന്ന് വ്യക്തമാക്കി റിമ കല്ലിങ്കല്‍. ആക്രമിക്കപ്പെട്ട നടിക്കൊപ്പം ഇപ്പോഴും മഞ്ജു വാര്യര്‍ ഉറച്ചു നില്‍ക്കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി. ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ റിമ പറഞ്ഞതിങ്ങനെയാണ്, ‘ അവളോടൊപ്പം എന്ന നിലപാടിനൊപ്പം അവരും ഉണ്ട്. പക്ഷെ ഡബ്ല്യുസിസി എന്ന സംഘടന ഒരുപാട് കാര്യങ്ങളെയാണ് ചോദ്യം ചെയ്യുന്നത്. സിനിമാ മേഖലയിലെ സ്ത്രീ വിരുദ്ധതയാണ് ചോദ്യം ചെയ്യുന്നത്. അപ്പോള്‍ വലിയൊരു പവര്‍ സ്ട്രക്ച്ചറിനെയാണ് എതിര്‍ക്കേണ്ടി വരുന്നത്. പലര്‍ക്കുമെതിരെ നില്‍ക്കേണ്ടി വരും. അപ്പോള്‍ അതിന്റെ ഭാഗമാകാന്‍ അവര്‍ക്കു താല്‍പര്യമില്ലായിരിക്കും’.
ഇതു പോലൊരു വിഷയത്തില്‍ ചോദ്യ വരുമ്പോള്‍ വ്യക്തമായ മറുപടി പറയാതെ ദുല്‍ഖര്‍ സല്‍മാനെ പോലുള്ളവര്‍ ഒഴിഞ്ഞുമാറുന്നത് പോലെ തങ്ങള്‍ക്കാവില്ലെന്നും റിമ കൂട്ടിച്ചേര്‍ത്തു. തന്റെ ഹിന്ദി ചിത്രത്തിന്റെ പ്രചാരണത്തിനിടെ ഒരു മാധ്യമത്തിന്റെ ചോദ്യത്തിന് മറുപടി നല്‍കാതെ ദുല്‍ഖര്‍ ഒഴിഞ്ഞു മാറിയതു സംബന്ധിച്ച് ചോദ്യമുയര്‍ന്നപ്പോഴാണ് റിമ ഇങ്ങനെ പറഞ്ഞത്. എഎംഎംഎ പ്രസിഡന്റ് എന്ന നിലയില്‍ മോഹന്‍ലാല്‍ ഒരു നിലപാടെടുത്താന്‍ അത് തങ്ങളുടേതിനേക്കാള്‍ മുകളില്‍ നിന്നേനേയെന്നും അവര്‍ പറഞ്ഞു.
Tags:manju warrierrima kallingalWCC