New Updates

മാന്ത്രികതയുമായി ട്രാന്‍സ്, ആദ്യ പ്രതികരണങ്ങള്‍

മാന്ത്രികതയുമായി ട്രാന്‍സ്, ആദ്യ പ്രതികരണങ്ങള്‍

ഫഹദ് ഫാസില്‍ ആരാധകര്‍ ഏറെക്കാലമായ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം ട്രാന്‍സ് ഇന്ന് തിയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചിത്രത്തിന് നഗര കേന്ദ്രങ്ങളില്‍ വലിയ ബുക്കിംഗാണ് ലഭിച്ചിരിക്കുന്നത്. കൊച്ചി മള്‍ട്ടിപ്ലക്‌സുകളിലെ ആദ്യ ദിന ബുക്കിംഗ് ഇന്നലെ രാത്രിയോടെ 11 ലക്ഷത്തിന് അടുത്ത് എത്തി. തൃശൂര്‍ ഇനോക്‌സിലും ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന പ്രീ ബുക്കിംഗാണ് ലഭിച്ചത്. ഫഹദിനൊപ്പം നസ്‌റിയയും ചിത്രത്തിലെത്തുന്നു. 35 കോടിക്കു മുകളിലു ബജറ്റിലാണ് ട്രാന്‍സ് ഒരുക്കിയിട്ടുള്ളതെന്നാണ് വിവരം. ഒരു മോട്ടിവേഷ്ണല്‍ സ്പീക്കര്‍ക്ക് ചില അമാനുഷിക കഴിവുകള്‍ ലഭിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം ആദ്യ പ്രദര്‍ശനങ്ങള്‍ കഴിയുമ്പോള്‍ മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.


2017ല്‍ ഷൂട്ടിംഗ് ആരംഭിച്ച ട്രാന്‍സ് 5 ഷെഡ്യൂളുകളിലാണ് പൂര്‍ത്തിയാക്കിയത്. മലയാളത്തില്‍ ഇതുവരെയെത്താത്ത രാജ്യങ്ങളും ലൊക്കേഷനുകളായി. ആറു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അന്‍വര്‍ റഷീദ് ഈ ചിത്രത്തിലൂടെ സംവിധാനത്തിലേക്ക് തിരിച്ചെത്തുന്നത്. മലയാളത്തില്‍ ആദ്യമായി റോബോട്ടിക് ക്യാമറ ഉപയോഗിച്ച് ചിത്രീകരിച്ച് സംഘടനവും ട്രാന്‍സിലുണ്ട്. അമല്‍ നീരദ് ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന്റെ സൗണ്ട് ഡിസൈനിംഗ് റസൂല്‍ പൂക്കുട്ടിയാണ് നിര്‍വഹിച്ചത്. വിനായകന്‍, സൗബിന്‍ ഷാഹിര്‍, വേദിക, ശ്രീനാഥ് ഭാസി, ചെമ്പന്‍ വിനോദ്, അല്‍ഫോണ്‍സ് പുത്രന്‍, ദിലീഷ് പോത്തന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വിന്‍സന്റ് വടക്കന്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് ജാക്‌സണ്‍ വിജയന്‍ സംഗീതം നല്‍കുന്നു.

Anwar Rasheed directorial Trance getting good responses after FDFS. Fahadh Faasil and Nazria Nazeem in lead roles. Here is the first review.

Related posts