ബോളിവുഡില്‍ നിന്ന് വിവേചനം നേരിട്ടതായി തുറന്ന് പറഞ്ഞ് റസൂല്‍ പൂക്കുട്ടിയും

ബോളിവുഡില്‍ തനിക്കെതിരേ ചില ഗ്യാംഗുകള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ഇത് ചിലര്‍ തന്നോട് തുറന്നു പറഞ്ഞിട്ടുണ്ടെന്നും സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഹോളിവുഡ് ചിത്രത്തിലൂടെ ഓസ്‌കാര്‍ പുരസ്‌കാരം നേടിയതിനു ശേഷമായിരുന്നു ഇത്. താന്‍ ചിത്രങ്ങള്‍ ഏറ്റെടുക്കില്ലെന്നും സമയത്ത് ജോലി തീര്‍ക്കില്ലെന്നുമെല്ലാം പലരും ബോളിവുഡ് ലോകത്ത് പറഞ്ഞു പരത്തിയെന്ന് ചിലര്‍ സൂചിപ്പിച്ചതായി റഹ്മാന്‍ പറയുന്നു. അതിനാലാണ് തെന്നിന്ത്യന്‍ സിനിമയില്‍ ഇപ്പോള്‍ കൂടുതലായി എത്തുന്നതെന്നും റഹ്മാന്‍ വ്യക്തമാക്കി. റഹ്മാന്റെ അഭിമുഖം ട്വീറ്റ് ചെയ്ത് നിര്‍മാതാവും നടനും സംവിധായകനുമായ ശേഖര്‍ കപൂറും അദ്ദേഹത്തെ പിന്താങ്ങി. ഇപ്പോള്‍ ഇത് റീട്വീറ്റ് ചെയ്ത് തന്റെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ശബ്ദ സംവിധായകനായ റസൂല്‍ പൂക്കുട്ടി.

ഓസ്‌കാര്‍ നേട്ടത്തിനു ശേഷം തനിക്ക് ഹിന്ദിയില്‍ നിന്ന് അവസരങ്ങള്‍ ലഭിക്കാത്ത സാഹചര്യം ഏറെ തകര്‍ത്തിരുന്നു എന്നും എന്നാല്‍ പ്രാദേശിക സിനിമ തന്നെ ചേര്‍ത്തു പിടിക്കുകകയായിരുന്നു എന്നുമാണ് റസൂല്‍ പൂക്കുട്ടി വ്യക്തമാക്കിയത്. ‘ഞങ്ങള്‍ക്ക് നിങ്ങളെ ആവശ്യമില്ല’ എന്ന് മുഖത്തു നോക്കി പറഞ്ഞ പ്രൊഡക്ഷന്‍ ഹൗസുകളുമുണ്ടെന്ന് റസൂല്‍ പൂക്കൂട്ടി വ്യക്തമാക്കി. എങ്കിലും അതിന്റെ പേരില്‍ ബോളിവുഡ് ഇന്റസ്ട്രിയെ സ്‌നേഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

Following AR Rahman now sound director Resul Pookutty also spoken out about the discrimination of Bollywood after his Oscar.

Tags: ar rahman, Resul Pookutty

Leave a Reply

Your email address will not be published. Required fields are marked *