തൊട്ടാല്‍ പൊള്ളുന്ന വിഷയവുമായി ‘കുരുതി’, ആദ്യ പ്രതികരണങ്ങള്‍ കാണാം

Kuruthi OTT release announcement
Kuruthi OTT release announcement

സ്വന്തം നിര്‍മാണത്തില്‍ പൃഥ്വിരാജ് മുഖ്യ വേഷത്തില്‍ എത്തുന്ന പുതിയ ചിത്രം ‘കുരുതി’ ആമസോണ്‍ പ്രൈം പ്ലാറ്റ്ഫോമിലൂടെ പുറത്തിറങ്ങി. അനീഷ് പള്ള്യാലിന്‍റെ തിരക്കഥയില്‍ മനുവാര്യര്‍ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.


സമകാലിക പ്രസക്തമായ വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. വര്‍ഗീയ മനോഭാവം സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നതാണ് പ്രമേയം. പൃഥ്വിയുടെയും മാമുക്കോയയുടെയും മികച്ച പ്രകടനമാണ് ചിത്രത്തിലുള്ളതെന്ന് ആദ്യ പ്രതികരണങ്ങളില്‍ പറയുന്നു.


മുരളി ഗോപി, ഷൈന്‍ ടോം ചാക്കോ, റോഷന്‍ മാത്യു, മണികണ്ഠന്‍ ആചാരി, നവാസ് വള്ളിക്കുന്ന്, നസ്ലിന്‍, സാഗര്‍ സൂര്യ, മാമുക്കോയ, ശ്രിന്ദ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ‘കൊല്ലും എന്ന വാക്ക്.കാക്കും എന്ന പ്രതിജ്ഞ’ എന്ന ടാഗ് ലൈനോടെയാൺ് ചിത്രം എത്തുന്നത്.


അഭിനന്ദന്‍ രാമാനുജം ആണ് ക്യാമറ ചലിപ്പിച്ച ചിത്രത്തിന് ജേക്ക്സ് ബിജോയ് സംഗീതവും അഖിലേഷ് മോഹന്‍ എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു.

Prithviraj starrer ‘Kuruthi’ was released via Amazon Prime. The Manu Warrier directorial has Roshan Mathew, Murali Gopi, and Shine Tom Chacko in pivotal roles. getting good responses.

You may also like...

Leave a Reply

Your email address will not be published. Required fields are marked *