കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും മുഖ്യ വേഷങ്ങളിലെത്തുന്ന ചിത്രം ‘ഒറ്റ്/രണ്ടകം’ റിലീസിന് തയാറെടുക്കുകയാണ്. ഫെലിനി ടിപി സംവിധാനം ചെയ്യുന്ന ചിത്രം ഒറ്റ് എന്ന പേരില്‍ മലയാളത്തിലും രണ്ടകം എന്ന പേരില്‍ തമിഴിലും എത്തുന്നുണ്ട്. ഓഗസ്റ്റ് സിനിമാസാണ് ചിത്രം നിര്‍മിക്കുന്നത്.ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷമാണി അരവിന്ദ് സാമി ഒരു മലയാള ചിത്രത്തിലേക്ക് എത്തുന്നത്.
തെലുങ്കിലെ ശ്രദ്ധേയയായ താരം ഈഷ റെബ്ബയാണ് നായികയായി എത്തുന്നത്. സിനിമയുടെ കഥയും തിരക്കഥയുമൊരുക്കുന്നത് എസ് സജീവാണ്. ഛായാഗ്രഹണം വിജയ്‍യും സംഗീതം എഎച്ച് കാഷിഫും നിര്‍വ്വഹിക്കും. 1996-ല്‍ പുറത്തിറങ്ങിയ ദേവരാഗം ആണ് അരവിന്ദ് സാമി അഭിനയിച്ച അവസാനത്തെ മലയാള ചിത്രം.
Kunchacko Boban joins Aravind Swamy in Ottu/Rendagam. Here is the teaser for the Tamil version of this Fellini TP directorial.