‘മുംബൈ പോലീസ്’ റീമേക്ക് വരുന്നു

മലയാളത്തിലെ എക്കാലത്തെയും ശ്രദ്ധേയമായ ത്രില്ലർ ചിത്രമായ ‘മുംബൈ പൊലീസ്’ റിലീസ് ചെയ്തിട്ട് ഇപ്പോള്‍ 8 വര്‍ഷം പിന്നിടുകയാണ്. ബോബി-സഞ്ജയ് തിരക്കഥ എഴുതി റോഷന്‍ ആന്‍ഡ്രൂസിന്‍റെ സംവിധാനത്തില്‍ പൃഥ്വിരാജ്, ജയസൂര്യ, റഹ്മാന്‍ എന്നിവര്‍ മുഖ്യ വേഷങ്ങളില്‍ എത്തിയ ചിത്രം വ്യത്യസ്ത പരിചരണം കൊണ്ടും കഥാഗതി കൊണ്ടും കൈയടി നേടി. ഇപ്പോള്‍ 8-ാം വാര്‍ഷികത്തില്‍ ചിത്രം റീമേക്ക് ചെയ്യപ്പെടുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ്.

സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് തന്നെയാണ് ചിത്രം വീണ്ടുമൊരുക്കുമെന്ന് വ്യക്തമാക്കിയത്. തമിഴിലാണ് ചിത്രം ഒരുക്കുക എന്നാണ് വിവരം. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ തന്നെ അറിയിക്കാം, കാത്തിരിക്കൂ എന്നാണ് സോഷ്യല്‍ മീഡിയയില്‍ റോഷന്‍ പറഞ്ഞിട്ടുള്ളത്. മുംബൈ പോലീസ് ലൊക്കേഷനില്‍ നിന്നുള്ള ചില ഫോട്ടോകള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു റോഷന്‍റെ കുറിപ്പ്.

It is 8 years for Mumbai Police directed by Rosshan Andrrews and scripted by Bobby-Sanjay Duo. the film had Prithviraj, Jayasurya and Rahman in the lead roles. Now the makers gearing for a remake.

Latest Upcoming