Select your Top Menu from wp menus
New Updates

പ്രഭാസിന്‍റെ ‘ആദി പുരുഷ്’, റിലീസ് തീയതി പ്രഖ്യാപിച്ചു

രാമായണകഥയെ പ്രമേയമാക്കി ഓം റൗട്ട് ഒരുക്കുന്ന പ്രഭാസ് ചിത്രമായ ആദിപുരുഷിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2022 ഓഗസ്റ്റ് 11ന് ചിത്രം തിയറ്ററുകളില്‍ എത്തുമെന്നാണ് ഔദ്യോഗിക പ്രഖ്യാപനം. ളിവുഡ് താരം സെയ്ഫ് അലി ഖാന്‍ ചിത്രത്തില്‍ രാവണനായി എത്തുന്നു. ഇതാദ്യമായാണ് പ്രഭാസും സെയ്ഫ് അലിഖാനും ഒന്നിക്കുന്നത്.നേരത്തെ ഓം റൗട്ടിന്‍റെ സൂപ്പര്‍ഹിറ്റ് ചിത്രം തന്‍ഹാജിയിലും സെയ്ഫ് അലി ഖാന്‍ അഭിനയിച്ചിരുന്നു.

3ഡി രൂപത്തില്‍ ഒരുക്കുന്ന ചിത്രം ഹിന്ദി, തെലുങ്ക് ഭാഷകളില്‍ ചിത്രീകരിക്കും. കൂടാതെ തമിഴ്, മലയാളം, കന്നഡ, കൂടാതെ മറ്റ് നിരവധി വിദേശ ഭാഷകളിലും ഡബ് ചെയ്യും.ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, ഓം റൗട്ട്്, പ്രസാദ് സുതര്‍, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ഇപ്പോള്‍ പ്രീ പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്.

Release date for Prabhas starrer Adipurush announced. Saif ALi Khan as antagonist. The OM Raut directorial is based on Ramayan.

Related posts