വൈശാഖിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്‍ പുറത്തിറങ്ങി 3 വര്‍ഷങ്ങള്‍ക്കു ശേഷവും ഒരു റെക്കൊഡ് കുറിച്ചിരിക്കുകയാണ്. മലയാളത്തില്‍ ആദ്യമായി 100 കോടി കളക്ഷന്‍ സ്വന്തമാക്കിയ ചിത്രത്തിന്റെ ഹിന്ദി പതിപ്പാണ് യൂട്യൂബില്‍ മികച്ച സ്വീകാര്യത നേടിയിരിക്കുന്നത്. ഷേര്‍ കാ ശിക്കാര്‍ എന്ന പേരില്‍ ലഭ്യമായിട്ടുള്ള ഹിന്ദി പതിപ്പ് ഇതിനകം 10 കോടിക്ക് മുകളില്‍ ആളുകളാണ് കണ്ടിട്ടുള്ളത്.
പെന്‍ മൂവീസ്, പെന്‍ മള്‍ട്ടിപ്ലക്‌സ് എന്നീ യൂട്യൂബ് ചാനലുകളില്‍ ചിത്രം ലഭ്യമാണ്. രണ്ട് ചാനലുളിലും വ്യൂസിന്റെ എണ്ണം 5 കോടിക്ക് മുകളിലാണ്. ആദ്യമായാണ് ഒരു മലയാള ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് ഈ സ്വീകാര്യത ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Mohanlal starer Pulimurugan’s Hindi version Sher Ka Shikkar performing well in Youtube. The Vyshakh directorial was the 1st 100cr film from Mollywood.