തമിഴ് സംവിധായകന്‍ എഎല്‍ വിജയ് വീണ്ടും വിവാഹിതനാകുന്നു. നടി അമലാ പോളുമായുള്ള ദാമ്പത്യം വേര്‍പിരിഞ്ഞ വിജയ് ഇപ്പോള്‍ ഡോക്റ്ററായ ഐശ്വര്യയെയാണ് വിവാഹം ചെയ്യുന്നത്. വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച വിവാഹമാണ്. വിവാഹ വിവരം വ്യക്തമാക്കിക്കൊണ്ട് എഎല്‍ വിജയ് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്. 2014 ജൂണ്‍ 12നായിരുന്നു അമല പോളുമായുള്ള വിവാഹം. ഒരു വര്‍ഷത്തെ കുടുംബ ജീവിതത്തിന് ശേഷം ഇവര്‍ വേര്‍പിരിയുകയായിരുന്നു. വിജയ് സംവിധാനം ചെയ്ത ദൈവ തിരുമകള്‍, തലൈവ എന്നീ ചിത്രങ്ങളില്‍ അമല നായികയായിട്ടുണ്ട്.
പ്രഭുദേവയും തമന്നയും പ്രധാന വേഷങ്ങളില്‍ എത്തുന്ന ദേവി 2 ആണ് എ എല്‍ വിജയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. അന്തരിച്ച തമിഴ് നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം ആസ്പദമാക്കിയുള്ള ചിത്രവും വിജയ് സംവിധാനം ചെയ്യുന്നുണ്ട്. കങ്കണ റണാവത്താണ് ഈ ചിത്രത്തിലെ നായിക.
AL Vijay ready for a second marriage. Dr. Aiswarya will be the bride. Vijay earlier married actress Amala Paul but they divorced within a year.