ഇന്ത്യയുടെ ആദ്യ ക്രിക്കറ്റ് ലോകക്കപ്പ് വിജയെ പ്രമേയമാക്കുന്ന 83യുടെ ഷൂട്ടിംഗിനായുള്ള പരിശീലനം പുരോഗമിക്കുകയാണ്. അന്നത്തെ ക്യാപ്റ്റനായിരുന്ന കപില്‍ ദേവായി രണ്‍വീര്‍ സിംഗ് എത്തുന്ന ചിത്രത്തിലൂടെ തമിഴ് താരം ജീവ ബോളിവുഡിലേക്ക് കടക്കുന്നു. ഓപ്പണര്‍ കൃഷ്ണമാചാരി ശ്രീകാന്തിന്റെ വേഷമാണ് ജീവയ്ക്ക് എന്നാണ് റിപ്പോര്‍ട്ട്.
When reel meets real! #83TheFilm @RanveerOfficial #KapilDev @kabirkhankk @RelianceEnt #MadhuMantena @vishinduri #Relive83 pic.twitter.com/Y0Ad1oaH8j
— Ramesh Bala (@rameshlaus) April 6, 2019
ചിത്രത്തിനായി രണ്‍വീര്‍ ക്രിക്കറ്റ് പരിശീലിക്കുന്നതിന്റെ ചിത്രങ്ങള്‍ നേരത്തേ ബോളിവുഡ് മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ഇപ്പോള്‍ സാക്ഷാല്‍ കപില്‍ദേവുമായി ഗ്രൗണ്ടില്‍ രണ്‍വീര്‍ ചര്‍ച്ച നടത്തുന്നതിന്റെ ദൃശ്യങ്ങളും മറ്റ് ലൊക്കേഷന്‍ ദൃശ്യങ്ങളും പുറത്തുവന്നിരിക്കുകയാണ്.
ചിത്രം കബീര്‍ ഖാനാണ് സംവിധാനം ചെയ്യന്നത്.
@Actorjiiva enjoyed his time with his friends at the spot of #83TheFilm#PrabuTalkies pic.twitter.com/FsklrLtOaK
— 🎬Prabu Talkies🎥 (@PrabuTalkies) April 5, 2019
നവാസുദ്ദീന്‍ സിദ്ദിഖിയാണ് കോച്ചിന്റെ വേഷത്തില്‍ എത്തുക. ദീപിക പദുകോണ്‍ കപിലിന്റെ ഭാര്യ റോമിയാകുമെന്നാണ് റിപ്പോര്‍ട്ട്. ലണ്ടനിലാണ് ഷൂട്ടിംഗിന്റെ അടുത്തഘട്ടം. ജീവയും ചിത്രത്തിനായി പരിശീലനം നടത്തുന്നുണ്ട്.
Boys are focused for 83 worldcup❤
#83thefilm 🏏
lucky charm @Actorjiiva 🌹😍@RanveerOfficial @83thefilm @RelianceEnt pic.twitter.com/1p7TIlxoLO— Jiiva Amar* (@Gowrigowrii) April 5, 2019
ശ്രീകാന്തിന്റെ അന്നത്തെ ലുക്ക് ലഭിക്കാന്‍ താരം 7 കിലോ കുറയ്ക്കുകയും ചെയ്തു. അടുത്ത വര്‍ഷം ഏപ്രില്‍ ആദ്യം ചിത്ര തിയറ്ററുകളിലെത്തിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.
📷| April 3: Ranveer Singh Spotted at Dharamsala cricket ground for #83TheFilm practice sessions ♥️ pic.twitter.com/6RDEvXRvmH
— RanveerSingh TBT | #83🏏♥️ (@RanveerSinghtbt) April 5, 2019