ഏറെക്കാലമായി ഗോസിപ്പു കോളങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന ബോളിവുഡ് പ്രണയ ജോഡികളാണ് രണ്‍വീര്‍ സിംഗും ദീപിക പദുകോണും. ഇരുവരും തങ്ങളുടെ വിവാഹം ഔദ്യോഗികമായി പ്രഖ്യാപിച്ചു. നവംബര്‍ 14, 15 തീയതികളിലായി വിവാഹം നടക്കുമെന്ന് രണ്‍വീര്‍ ട്വിറ്ററിലൂടെ പങ്കുവെച്ച ക്ഷണ പത്രിക വ്യക്തമാക്കുന്നു. നവംബറില്‍ വിവാഹമുണ്ടാകുമെന്ന സൂചനകള്‍ നേരത്തേ പുറത്തുവന്നിരുന്നു. രണ്‍വീറിന്റെ പുതിയ ചിത്രമായ സിംബയുടെ സെറ്റില്‍ വിവാഹത്തെ കുറിച്ച് പറഞ്ഞ് താരത്തെ പലരും കഴിയാക്കുന്നുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
🙏🏽 pic.twitter.com/5L6euh6TtR
— Ranveer Singh (@RanveerOfficial) October 21, 2018
അടുത്തിടെ സംവിധായകന്‍ കരണ്‍ ജോഹര്‍ അവതാരകനായി എത്തിയ പരിപാടിയില്‍ ഉടന്‍ തന്നെ ഗോസിപ്പു കോളങ്ങളിലെ താരങ്ങള്‍ വിവാഹിതരാകുമോ എന്ന ചോദ്യത്തിന് രണ്‍വീര്‍ നിഷേധിക്കുന്നില്ല എന്ന മറുപടിയാണ് നല്‍കിയത്. നിഷേധിക്കുന്നു/ അംഗീകരിക്കുന്നു എന്നിങ്ങനെ രണ്ട് മറുപടികള്‍ മാത്രമാണ് പറയാനാവുമായിരുന്നത്.