ചലച്ചിത്ര അക്കാഡമി ചെയര്‍മാനായി രഞ്ജിത് ചുമതലയേറ്റു

ചലച്ചിത്ര അക്കാഡമി ചെയര്‍മാനായി രഞ്ജിത് ചുമതലയേറ്റു

സംസ്ഥാന ചലച്ചിത്ര അക്കാഡമിയുടെ ചെയര്‍മാനായി തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജിത് ചുമതലയേറ്റു. ഇന്ന് വൈകിട്ടോടെയാണ് അക്കാഡമി ഓഫിസിലെത്തി അദ്ദേഹം ചുമതലയേറ്റെടുത്തത്. ഇന്നലെ രഞ്ജിതിനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. ചെയര്‍മാന്‍ എന്ന നിലയില്‍ കമലിന്‍റെ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് നിയമനം.

കുറച്ചു കാലമായ സിപിഎം സഹയാത്രികനായ രഞ്ജിതിനെ നേരത്തേ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ സിപിഎം കോഴിക്കോട് സ്ഥാനാര്‍ത്ഥിയാക്കുന്നത് പരിഗണിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടിക്കകത്ത് തന്നെ ഇതില്‍ ഭിന്നാഭിപ്രായങ്ങളുണ്ടായതിനെ തുടര്‍ന്ന് ആ തീരുമാനമുണ്ടായില്ല. അടുത്തിടെ ചേര്‍ന്ന സിപിഎം സംസ്ഥാന കമ്മിറ്റി യോഗം രഞ്ജിതിന്‍റെ പേര് ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ സ്ഥാനത്തേക്ക് നിര്‍ദേശിക്കുകയായിരുന്നു.

Director Ranjith took charge as the chairman of Kerala Chalachithra Academy.

Latest Starbytes