കേരളത്തില്‍ പ്രദര്‍ശനത്തിനെത്തി ഒരു മാസം പിന്നിടുമ്പോള്‍ ജയസൂര്യ ചിത്രം ‘ ഞാന്‍ മേരിക്കുട്ടി’ യുഎഇ, ഒമാന്‍ എന്നിവിടങ്ങളിലെ സെന്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നു. ലിംഗമാറ്റം പ്രമേയമാക്കിയ ചിത്രത്തിന് കര്‍ശന നിബന്ധനകളോടെയാണ് പ്രദര്‍ശനാനുമതി നല്‍കിയിട്ടുള്ളത്. കഥാപാത്രത്തിന്റെ മുഖം വ്യക്തമാക്കുന്ന പോസ്റ്ററുകളോ മാധ്യമങ്ങളിലൂടെയുള്ള ഒരു തരത്തിലുള്ള പ്രൊമോഷനോ അനുവദനീയമല്ല. ലിംഗ മാറ്റ ശസ്ത്രക്രിയയ്ക്ക് ഗള്‍ഫ് രാജ്യങ്ങളിലുള്ള വിലക്കാണ് ചിത്രത്തിന് തടസമായത്.
ആണായി ജനിച്ച മാത്തുക്കുട്ടി തന്റെ മനസിന്റെ രീതി തിരിച്ചറിഞ്ഞ് മേരിക്കുട്ടി എന്ന പെണ്ണായി മാറുന്ന ചിത്രത്തിന് ബഹ്‌റിന്‍, ഖത്തര്‍, സൗദി, കുവൈത്ത് എന്നിവിടങ്ങളില്‍ പ്രദര്‍ശനാനുമതി ലഭിച്ചില്ല.
Tags:jayasuryaNjan merikkuttiranjith sankar