രാംചരണും സാമന്തയും പ്രധാന വേഷങ്ങളിലെത്തിയ രംഗസ്ഥലം ഈ വര്‍ഷം തെലുങ്കില്‍ വന്‍ വിജയം സ്വന്തമാക്കിയ ചിത്രമാണ്. ഇപ്പോള്‍ ഈ ചിത്രത്തിന്റെ മലയാളം ഡബ്ബിംഗ് പതിപ്പ് റിലീസിന് തയാറെടുക്കുകയാണ്. മേയ് 24നാകും മലയാളം രംഗസ്ഥലം റിലീസ് ചെയ്യുന്നത്. സുകുമാറാണ് ചിത്രം സംവിധാനം ചെയ്തിട്ടുള്ളത്.
ദേവി ശ്രീ പ്രസാദ് സംഗീതം നല്‍കുന്ന ചിത്രത്തില്‍ പ്രകാശ് രാജും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ആര്‍ഡി ഫിലിംസാണ് ചിത്രത്തിന്റെ മലയാളം പതിപ്പ് തിയറ്ററുകളില്‍ എത്തിക്കുന്നത്. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ആക്ഷന്‍ ചിത്രമാണ് രംഗസ്ഥലം.
Rangasthalam Malayalam version Release On May 24. Ramcharan and Samanta playing the lead roles in this Telugu super hit.